“ഹര്‍ത്താല്‍ “എം.ജി, കാലിക്കറ്റ്, കൊച്ചി ,സാങ്കേതിക സര്‍വകലാശാലക ൾ പരീക്ഷകൾ മാറ്റി വച്ചു

എം.ജി, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.തിരുവനന്തപുരം: സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിരുവന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചതായി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അറിയിച്ചു.BHMCT നാലാം സെമസ്റ്റര്‍ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവെച്ചത്. നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ ഒകടോബര്‍ ആറിലേക്കു മാറ്റി വച്ചതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21ലേക്ക് മാറ്റി വെച്ചതായും സര്‍വകലാശാല അറിയിച്ചു. പരീക്ഷയുടെ സമയത്തില്‍ മാറ്റമില്ല.

എം.ജി, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.തിരുവനന്തപുരം: സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like