ഓണാഘോഷ വേളയിലെ ശ്രദ്ധയില്ലായ്മയ്ക്ക് കേരളം വില നൽകേണ്ടി വന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ

499 കോവിഡ് 19 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിൽ വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ,

0

തിരുവനന്തപുരം: ഓണാഘോഷ വേളയിലെ ശ്രദ്ധയില്ലായ്മയ്ക്ക് കേരളം വില നൽകേണ്ടി വന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ. ജനുവരി 30നും മെയ് 3 നും ഇടയിൽ 499 കോവിഡ് 19 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിൽ വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വർധന എന്നിവ കേരളത്തിൽ സ്ഥിതി ഗുരുതരമാക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ഓണാഘോഷത്തിനു പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. ഉത്സവ സീസൺ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധമായിരുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇത് ഒരു പാഠമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.