കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ‌മന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ.

ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്കാണ് കേരളത്തിന്‍റേത്. രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. മരണനിരക്ക് കുറയ്ക്കുകയാണ് ആത്യന്തിക ലക്ഷം.

0

തിരുവനന്തപുരം :കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ‌മന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓണഘോഷത്തില്‍ വീഴ്ചയുണ്ടായതായി സംസ്ഥാന സര്‍ക്കാരും പറഞ്ഞതാണ്.ഏറ്റവും കുറവ് മരണ നിരക്കുള്ളത് കേരളത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനുള്ള കുറ്റപത്രമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാ കഴിവും ഉപയോഗിച്ചാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധം. ഓണാഘോഷത്തിലെ വീഴ്ചയാണ് കേന്ദ്രമന്ത്രി ചൂണ്ടികാട്ടിയത്. ഇത് മുഖ്യമന്ത്രിയടക്കം പറഞ്ഞതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്കാണ് കേരളത്തിന്‍റേത്. രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. മരണനിരക്ക് കുറയ്ക്കുകയാണ് ആത്യന്തിക ലക്ഷം.രോഗലക്ഷണമുള്ളവരേയും സമ്പര്‍ക്കവുമുള്ള മുഴുവന്‍ പേരെയും ടെസ്റ്റിനു വിധേയമാക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ചിത്രം പ്ര‌തിഫലിപ്പിക്കുന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗവ്യാപനം സംസ്ഥാനം മറച്ച് വെയ്ക്കുന്നു. ഇതു മൂലം നിശബ്ദമായി കേരള സമൂഹത്തില്‍ രോഗം പകരുന്നതായും രമേശ് ചെന്നിത്തല കുറ്റപെടുത്തി.