ഗൾഫിൽ നാല് മലയാളികൾകൂടി കോവിഡ് ബാധിച്ചു മരിച്ചു

തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54)കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​​ൻറ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ (46)സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി (62)തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54)എന്നിവരാണ് ൾഫിൽ മരിച്ച മലയാളികൾ

0

തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54)കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​​ൻറ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ (46)സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി (62)തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54)എന്നിവരാണ് ൾഫിൽ മരിച്ച മലയാളികൾ

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി

അബുദാബി :ഗൾഫിൽ കോവിഡ് ബാധിച്ചു നാല് മലയാളികൾ മരിച്ചു പത്തനം തിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​​ൻറ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ (46) മരിച്ചതിൽ ഒരാൾ ​.
അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ. അബൂദബി മാർത്തോമ്മ ഇടവകാംഗമാണ്. മക്കൾ: ഷെറിൾ സാറ മാത്യു, റയാൻ സാമുവേൽ മാത്യു, ഫിയാൻ ജേക്കബ് മാത്യു.

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ യാൾ . തൃശൂർ തിരുവത്ര സ്വദേശിയാണ്. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു.

അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

തൃശൂർ സ്വദേശിയാണ് മൂന്നാമത് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് . തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിൽ ടൈലർ ആയി ജോലി ചെയ്തു വരികയായിരുന്നു.

കുവൈത്തിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആറന്മുള സ്വദേശി മരിച്ച നാലാമത്തെ യാൾ . ഇടയാറൻമുള കോഴിപ്പാലം വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായര്‍ (51) ആണ് ജാബിർ ആശുപത്രിയിൽ മരിച്ചത്.ബദർ അൽമുല്ല കമ്പനിയിലായിരുന്നു ജോലി. ഭാര്യയും ആറാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്. കോവിഡ് ബാധിച്ചാണ് മരണമെന്ന് സൂചനയുണ്ടെങ്കിലും ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം വന്നിട്ടില്ല.

You might also like

-