രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,008,രോഗബാധിതരുടെ എണ്ണം 32,000 കവിഞ്ഞു

ഡൽഹിയിൽ മരണം 54ഉം രോഗബാധിതർ 3314ഉം ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ മരണം 71ഉം രോഗബാധിതർ 1813ഉം ആണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി, മുംബൈ, പൂനെ, ഇൻഡോർ, അഹമ്മദാബാദ്, ജയ്പൂർ എനിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വര്ധനവുണ്ടായികൊണ്ടിരിക്കുകയാണ്

0

ഡൽഹിയിൽ മരണം 54ഉം രോഗബാധിതർ 3314ഉം ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ മരണം 71ഉം രോഗബാധിതർ 1813ഉം ആണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി, മുംബൈ, പൂനെ, ഇൻഡോർ, അഹമ്മദാബാദ്, ജയ്പൂർ എനിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വര്ധനവുണ്ടായികൊണ്ടിരിക്കുകയാണ്അതേസമയം ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 228,215 രോഗബാധിതർ 3,220,148 പേരാണ്

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടയിൽ മരിച്ചത് 71 പേർ. രോഗബാധിതരുടെ എണ്ണം 32,000 ന് മുകളിലായി. 1,008പേർ ഇതുവരെ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 10, 000 ന് അടുത്തായി. ഇന്നലെ മാത്രം ഇന്നലെ മാത്രം 597 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 9,915 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം 475 കോവിഡ് കേസുകളുണ്ട്. 432 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിൽ 4082 പേരാണ് രോഗ ബാധിതർ. മരണസംഖ്യ 197 ആയി.

മെയ് 3 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കർശനമായി തുടരാനാണ് കേന്ദ്ര സർക്കാരിന്റ നിർദേശം. മെയ് നാല് മുതലുള്ള പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.റെഡ് സോണുകൾ 177 ൽ നിന്ന് 129 ആയി. ഓറഞ്ച് സോൺ 207 നിന്നും 250 ൽ എത്തി. 14 ദിവസമായി 85 ജില്ലകളിൽ രോഗബാധ ഇല്ല. ഗ്രീൻ സോണിലേക്ക് മാറിയ പഞ്ചാബിലെയും UP യിലെയും ജില്ലകൾ ഓറഞ്ച് ആയതും 28 ജില്ലകളിൽ വീണ്ടും രോഗം പടരുന്നതും ആശങ്ക ഉണ്ടാക്കുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരെല്ലാം ആരോഗ്യ സേതു അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടു. ജോലിക്കിറങ്ങും അപായമേഖലകൾ തിരിച്ചറിയമെന്നും ഉത്തരവിൽ പറയുന്നു. ഇതിനിടെ അടച്ചുപൂട്ടൽ കഴിഞ്ഞ് 10 ദിവസം അവധി നൽകി CBSE 10,12 ക്ലാസുകളിലെ മുടങ്ങിയ പരീക്ഷ നടത്താമെന്ന് MHRD അറിയിച്ചു.അതേസമയം ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 228,215 രോഗബാധിതർ 3,220,148 പേരാണ്

പരീക്ഷകൾ വേണ്ടെന്നും നേരത്തെ നടത്തിയ പരീക്ഷകളുടെയും നിരന്തര മൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. മാർച്ച് 24 മുതൽ ഇതുവരെ 17986 കോടി രൂപ കർഷകർക്ക് കൈമാറിയതായി സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യം ശാന്തമായ ശേഷമേ പാർലമെന്റ് സമ്മേളനം ചേരാനാകു എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എം.പിമാരുമായി നടത്തിയ കൂട്ടിക്കാഴ്ചയിൽ പറഞ്ഞു.

You might also like

-