ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു.

ഐ​സി​യു​വി​ൽ കി​ട​ന്ന കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്.മ​റ്റ് രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റിസ​ർ​ച്ച് സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​വ​രം​ഗ്പു​ര​യി​ലെ ശ്രേ​യ് എ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ൽ കി​ട​ന്ന കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്.മ​റ്റ് രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റിസ​ർ​ച്ച് സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 50 കി​ട​ക്ക​ൾ ഉ​ള്ള ആ​ശു​പ​ത്രി​യി​ൽ 45 രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേന​യും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചുഅപകടം ഗുജറാത്ത് ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കും

-

You might also like

-