ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്തിന്റെ വികസനത്തിന്റെ യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ടു പോകണം, അതുകൊണ്ടാണ് ഞാൻ രാജിവച്ചത്. പാർട്ടി നിയോഗിക്കുന്ന പുതിയ ഉത്തരവാദിത്വം ഏതായാലും അത് ഏറ്റെടുക്കും. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എനിക്ക് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ആളുകളുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചു," അദ്ദേഹം പറഞ്ഞു.

0

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവർണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്‍കി. രാജി വാർത്ത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജയ് രൂപാണിയുടെ രാജിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരാണ് പരിഗണനയിലുള്ളത്.

Gandhinagar: Vijay Rupani submitted his resignation to Governor Acharya Devvrat, from the post of Gujarat’s Chief Minister
Image

, ‘ഗുജറാത്തിന്റെ വികസനത്തിന്റെ യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ടു പോകണം, അതുകൊണ്ടാണ് ഞാൻ രാജിവച്ചത്. പാർട്ടി നിയോഗിക്കുന്ന പുതിയ ഉത്തരവാദിത്വം ഏതായാലും അത് ഏറ്റെടുക്കും. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എനിക്ക് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ആളുകളുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

“ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ എനിക്ക് ഈ അവസരം നൽകിയതിന് ബിജെപിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഭരണകാലത്ത്, പ്രധാനമന്ത്രി മോദിയുടെ കീഴിൽ സംസ്ഥാനത്തിന്റെ വികസനം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് അവസരം ലഭിച്ചു “- ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം വിജയ് രൂപാണി ഗാന്ധിനഗറിൽ പറഞ്ഞു.
വിജയ് രൂപാനിയുടെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഗുജറാത്തിലെ ഭരണകക്ഷി എംഎൽഎമാർ ചൊവ്വാഴ്ച യോഗം ചേരുമെന്ന് ന്യൂസ് 18 ഗുജറാത്ത് റിപ്പോർട്ട് ചെയ്യുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ഇപ്പോൾ ഗുജറാത്തിൽ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്

You might also like

-