ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ

വിജയ് രൂപാണി സ്വമേധയാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

0

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് ഉച്ചയ്‌ക്ക് നടക്കുന്ന ചടങ്ങിൽ ഗുജറാത്തിന്റെ 17 -ാമത് മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം അധികാരത്തിലേറുക. വിജയ് രൂപാണി സ്വമേധയാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.ഘാട്ലോദിയ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഇന്നലെ വൈകിട്ട് ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഭൂപേന്ദ്രിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിരുൾപ്പെടെ അഭിനന്ദനവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്

-

You might also like

-