ജപ്തി നടപടികൾവഴി സർക്കാർ ഉടമസ്ഥയിലായ ഭൂമി ഉടമകൾക്ക് തിരിച്ചു നൽകില്ല

വായ്പകൾ എടുത്തു തിരിച്ചടവ് മുടങ്ങി വകുപ്പുകൾക്ക് നൽകാനുള്ള തുക തിരിച്ചടക്കാതെ ഇരിക്കുമ്പോൾ സർക്കാർ വസ്തു ജപ്തിചെയ്യും ജപ്തി ചെയ്ത ഭൂമി ലേലത്തിൽ വയ്ക്കുമ്പോൾ ഏറ്റെടുക്കാൻ ആളില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ബോട്ട് ഇൻ ലാന്റ് പിന്നീട് ഉടമകൾ തുക അടച്ചാൽ തിരികെ നൽകുകയാണ് പതിവ്. എന്നാൽ ഈ വ്യവസ്ഥയിൽ സർക്കാർ മാറ്റം വരുത്തുകയാണ്.

0

തിരുവനന്തപുരം | ജപ്തി നടപടികൾക്ക് വിധേയമാക്കി സർക്കാരിൽ ഉടമസ്ഥയിൽ ആക്കിയ ഭൂമി ഉടമകൾക്ക് തിരിച്ചു നൽകരുതെന്ന് സർക്കാർ നിർദേശം . ഭൂമി ഏറ്റെടുത്ത് അഞ്ച് വർഷം കഴിഞ്ഞാൽ തിരികെ നൽകരുതെന്ന് . ഭൂമിയുടെ വില ഉടമയുടെ പക്കൽ നിന്നും സ്വീകരിക്കരുതെന്നും വകുപ്പുകൾക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി. ഇതിനു വിരുദ്ധമായി തുക സ്വീകരിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടിയുണ്ടാകുമെന്നുമാണ് സർക്കാരിന്റെ മുന്നറിയിപ്പ്.വായ്പകൾ എടുത്തു തിരിച്ചടവ് മുടങ്ങി വകുപ്പുകൾക്ക് നൽകാനുള്ള തുക തിരിച്ചടക്കാതെ ഇരിക്കുമ്പോൾ സർക്കാർ വസ്തു ജപ്തിചെയ്യും ജപ്തി ചെയ്ത ഭൂമി ലേലത്തിൽ വയ്ക്കുമ്പോൾ ഏറ്റെടുക്കാൻ ആളില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ബോട്ട് ഇൻ ലാന്റ് പിന്നീട് ഉടമകൾ തുക അടച്ചാൽ തിരികെ നൽകുകയാണ് പതിവ്. എന്നാൽ ഈ വ്യവസ്ഥയിൽ സർക്കാർ മാറ്റം വരുത്തുകയാണ്. സർക്കാർ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത് അഞ്ചു വർഷം പൂർത്തിയായ ശേഷം ഭൂമി തിരികെ നൽകാൻ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ.

ഏതെങ്കിലും ഉദ്യോഗസ്ഥൻ ആംനെസ്റ്റി സ്‌കീം പ്രകാരമോ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരമോ മുൻ ഉടമയിൽ നിന്നും തുക കൈപ്പറ്റാൻ പാടില്ല. ഇതിനു വിരുദ്ധമായി തുക കൈപ്പറ്റിയാൽ ഇതിന്റെ പൂർണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കുമെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ബിൽഡിംഗ് ടാക്സ്, വിവിധ വകുപ്പുകൾക്ക് നൽകാനുള്ള തുക, പഞ്ചായത്തിലെ വർക്ക് ഏറ്റെടുത്ത ശേഷം ഉപേക്ഷിക്കുക തുടങ്ങിയ വിവിധകാരണങ്ങളാണ് സർക്കാർ ഭൂമി ജപ്തി ചെയ്യുന്നത്.

You might also like

-