സ്വർണക്കടത്ത് മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

കസ്റ്റഡി കാലാവധി അവസാനിച്ച സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

0

കൊച്ചി :സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ റിമാൻഡ് ചെയ്ത് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളായ എ.എം.ജലാൽ, മുഹമ്മദ്‌ ഷാഫി, ഹംജദ് അലി എന്നിവരെയാണ് ആലുവയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയത്. കോവിഡ് ഫലം വന്നതിന് ശേഷം പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ചോദിക്കും. കസ്റ്റഡി കാലാവധി അവസാനിച്ച സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എൻ.ഐ.എ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ ബാഗ് കോടതിയില്‍ തുറന്ന് പരിശോധിക്കുന്നു. ജഡ്ജിയുടേയും NIA ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് പരിശോധന. പരിശോധന പൂര്‍ണമായി വിഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്.

എം.ശിവശങ്കരനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതികള്‍ക്ക് ഫ്ലാറ്റ് എടുത്തുനല്‍കിയത് എന്തിനെന്ന് അറിയണം. കസ്റ്റംസ് നിയമത്തിന്റെ നൂറ്റിയെട്ടാം വകുപ്പനുസരിച്ച് ശിവശങ്കരന്റെ മൊഴി രേഖപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്ക് ലാഭവിഹിതം എത്തിക്കുന്നതും ജലാലാണ്. അതിനിടെ സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു