പത്തനംതിട്ടയിൽ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.ഒരാഴ്ചക്ക് മുന്‍പ് ജോലിക്ക് ചേർന്നയാളാണ് കവർച്ച നടത്തിയത്

0

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.ഒരാഴ്ചക്ക് മുന്‍പ് ജോലിക്ക് ചേർന്നയാളാണ് കവർച്ച നടത്തിയത്

കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ചകളിൽ സാധാരണ കട തുറക്കാറില്ല. ഒരു ഉപഭോക്താവിന് സ്വർണം വേണമെന്ന് അറിയിച്ചതിനെ തുടർന്നു കട തുറക്കുകയായിരുന്നു. അഞ്ചംഗ സംഘമാണു മോഷണം നടത്തിയത്. ഇവർ സ്വർണം തട്ടിയെടുത്ത ശേഷം ഓട്ടോയിൽ കയറി റിങ് റോഡിൽ എത്തി, അവിടെ നിന്നും മറ്റൊരു വാഹനത്തിൽ കയറി പോയതായാണു സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി