ഉന്നാവ പീഡനക്കേസ്; പരാതിക്കാരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് മരണം

ഉന്നാവ പീഡനക്കേസിലെ മുഖ്യസാക്ഷി യൂനസ് കഴിഞ്ഞ വർഷമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ അധികൃതരെ അറിയിക്കാതെ സംസ്കാരം നടത്തിയതും വിവാദമായിരുന്നു. കുൽദീപ് സിങ്ങിന്റെ സഹോദരൻ അതുൽ സിങ്ങും സംഘവും പെൺകുട്ടിയുടെ പിതാവിനെ മർദിക്കുന്നതിന് സാക്ഷിയായിരുന്നു യൂനസ്

0

ലക്‌നൗ : ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിയുടെ ബന്ധുവും അഭിഭാഷകനും മരിച്ചു.റായ്ബറേലിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു പെൺകുട്ടിയും കുടുംബവും. ഇവർ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടം ആസൂത്രിതമാണെന്നും എംഎൽഎക്ക് പങ്കുണ്ടെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തെത്തി.

ഉന്നാവ പീഡനക്കേസിലെ മുഖ്യസാക്ഷി യൂനസ് കഴിഞ്ഞ വർഷമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ അധികൃതരെ അറിയിക്കാതെ സംസ്കാരം നടത്തിയതും വിവാദമായിരുന്നു. കുൽദീപ് സിങ്ങിന്റെ സഹോദരൻ അതുൽ സിങ്ങും സംഘവും പെൺകുട്ടിയുടെ പിതാവിനെ മർദിക്കുന്നതിന് സാക്ഷിയായിരുന്നു യൂനസ്. തുടർന്നു നാടൻ തോക്ക് പ്രയോഗിക്കാൻ ശ്രമിച്ചുവെന്നു കള്ളക്കേസിൽ കുടുക്കി പെൺകുട്ടിയുടെ പിതാവിനെ ജയിലില്‍ അടച്ചു. ക്രൂരമായ മർദനമേറ്റ അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്.

2017ലാണ് പതിനാറുകാരി എംഎൽഎക്കെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ച് രംഗത്തെത്തിയത്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സം‌ഭവം പുറംലോകമറിയുന്നത്.

You might also like

-