സംയുകത സേന മേധാവി, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവൻ

അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയറാണ് ജനറല്‍ മനോജ് മുകുന്ദ് നരവനെ

0

ഡൽഹി : പുതിയ സംയുക്ത സൈനിക മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംയുക്തസേന സമിതിയുടെ ചെയർമാനായി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെ തുടർന്നാണ് ഈ പദവിയിൽ ഒഴിവ് വന്നത്. കരസേന വ്യോമസേന നാവികസേന മേധാവികളിൽ ഏറ്റവും മുതിർന്ന ആളെന്ന പരിഗണന നൽകിയാണ് നരവനെയെ ഈ പദവിയിൽ നിയമിച്ചത്. പുതിയ സംയുക്ത സൈനിക മേധാവി ചുമതലയേൽക്കുന്നത് വരെ, സംയുക്ത സേനാ മേധാവി നിർവഹിച്ചിരുന്ന നിർണായക ചുമതലകൾ ഇദ്ദേഹം ഏറ്റെടുക്കുംനിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയറാണ് ജനറല്‍ മനോജ് മുകുന്ദ് നരവനെ. 1960 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച നരവനെ പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പിതാവായ മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമ സേനയില്‍ വിങ് കമാന്‍ഡറായിരുന്നു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി സൃഷ്ടിക്കുന്നതിന് മുമ്പ്, മൂന്ന് സർവീസ് മേധാവികളിൽ ഏറ്റവും മുതിർന്നയാളായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാന്‍ സ്ഥാനത്ത് നിയോഗിക്കപ്പെട്ടിരുന്നത്. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്സി) ചൊവ്വാഴ്ച യോഗം ചേർന്ന് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ് സ്ഥാനത്തേക്ക് ഉയർച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.

വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി സെപ്തംബർ 30നും, നാവികസേന മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ നവംബർ 30നുമാണ് സ്ഥാനം ഏറ്റെടുത്തത്. മൂന്ന് സേനാ മേധാവിമാരിലും കൂടുതൽ സർവീസ് പരിചയം മനോജ് മുകുന്ദ് നരവനെയ്‌ക്കാണ്. സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്കും ഏറ്റവും കൂടുതൽ മുൻതൂക്കമുള്ളത് ജനറൽ എം.എം.നരവനെയ്‌ക്ക് തന്നെയാണ്. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേരുകയും, കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ഉൾപ്പെടെ ഉള്ളവർക്ക് ആദരം അർപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട വരുൺ സിങ്ങും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

You might also like