ഗഞ്ചാവുമായി രണ്ടു പേർ പിടിൽ

തൊടുപുഴ അറക്കുളം കരയിൽ അമ്പാട്ട് വീട്ടിൽ ജിബിൻ ബിജു (20), അടിമാലി മുനിത്തണ്ട് കരയിൽ കീഴേത്ത് വീട്ടിൽ വിഷ്ണു സന്തോഷ് ( 20) എന്നിവരെയാണ് പിടികൂടിയത്.

0

ഇടുക്കി :അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ 25 ഗ്രാം ഉണക്ക ഗഞ്ചാവുമായി രണ്ടുപേരെ പിടികൂടി. തൊടുപുഴ അറക്കുളം കരയിൽ അമ്പാട്ട് വീട്ടിൽ ജിബിൻ ബിജു (20), അടിമാലി മുനിത്തണ്ട് കരയിൽ കീഴേത്ത് വീട്ടിൽ വിഷ്ണു സന്തോഷ് ( 20) എന്നിവരെയാണ് പിടികൂടിയത്. രണ്ടു പേരും മുൻപ് ഗഞ്ചാവുകേസുകളിൽ പ്രതിയായിട്ടുണ്ട്. വിഷ്ണു സന്തോഷിനെ കോയിക്കക്കുടി ഭാഗത്തു നിന്നും ജിബിൻ ബിജുവിനെ അടിമാലി പഴയ റോഡിൽ നിന്നുമാണ് പിടികൂടിയത്. രണ്ടു പേരുടെയും പേരിൽ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് ഗഞ്ചാവ് എത്തിച്ചു നൽകിയയാളെ ക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തിവരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു പി എ , കെ എസ് അസീസ്, സി ഇ ഒ മാരായ സാന്റി തോമസ്, കെ എസ് മീരാൻ ,മാനുവൽ എൻ ജെ , ഹാരിഷ് മൈതീൻ, ശരത് എസ് പി എന്നിവരും പങ്കെടുത്തു

You might also like

-