റിലയന്‍സ് ജിയോ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം നെറ്റ്‌വർക്ക്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്

0

റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണവും വിപണി വിഹിതവും അനുസരിച്ച്‌ ഇന്ത്യയിലെ ഒന്നാം നമ്ബര്‍ ടെലികോം സേവനദാതാവായി മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.ഇതോടെ 1.15 ബില്യണ്‍ ഉപയോക്താക്കളുളള ഇന്ത്യന്‍ മൊബൈല്‍ സേവന വിപണിയുടെ 32.04 ശതമാനം ഓഹരി ജിയോയ്ക്ക് ലഭിച്ചു. ഒക്ടോബര്‍ അവസാനം 30.79% വിപണി വിഹിതമുണ്ടായിരുന്നു.നിലവില്‍ ആഭ്യന്തര ടെലികോം വിപണി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ, ജിയോ എന്നിവ തമ്മിലുള്ള ത്രികക്ഷി പോരാട്ടമായി മാറിയിരിക്കുന്നു.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വ്യവസായം രേഖപ്പെടുത്തിയ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആര്‍) 31.7 ശതമാനം ഓഹരി നേടിയതോടെ കമ്ബനി കഴിഞ്ഞ വര്‍ഷം വരുമാനത്തെ അടിസ്ഥാനമാക്കിയുളള വിപണി വി​ഹിതത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

കുറഞ്ഞ ഡാറ്റാ പ്ലാനുകളും ഹാന്‍ഡ്‌സെറ്റുകളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം 2016 സെപ്റ്റംബറിലാണ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്, ഇത് മൊബൈല്‍ ഡാറ്റ ഉപഭോഗത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവിന് കാരണമായി, ശരാശരി ഉപയോക്താവ് പ്രതിമാസം 11 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് വരെ ജിയോയുടെ വിപണി പ്രവേശനം കാരണമായി.

You might also like

-