“കുടിക്കാൻ തന്ന ബിയറിൽ എന്തൊ പൊടി കലർത്തി സുഹൃത്ത് ഡിംപിൾ ലാമ്പ പരാതികൾക്ക് ഒത്താശചെയ്തു” ഓടുന്ന വാഹനത്തിൽ കൂട്ട ബലാൽസംഗത്തിലെ ഇര

കുടിക്കാൻ തന്ന ബിയറിൽ എന്തൊ പൊടി കലർത്തിയതായി സംശയിക്കുന്നതായി യുവതി പറയുന്നു. അവശയായ തന്നോട് യുവാക്കളുടെ കാറിൽ കയറാൻ പറഞ്ഞതും ഡിംപിൾ ലാമ്പയാണെന്നും യുവതി മൊഴി നൽകി.

0

കൊച്ചി| തന്നെ ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത് ഡിംപിൾ ലാമ്പയാണെന്നു ഓടുന്ന വാഹനത്തിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കാസർകോട് സ്വദേശിനിയായ 19കാരി മോഡലിന്റെ മൊഴി. അവിടെ വച്ച് കുടിക്കാൻ തന്ന ബിയറിൽ എന്തൊ പൊടി കലർത്തിയതായി സംശയിക്കുന്നതായി യുവതി പറയുന്നു.
അവശയായ തന്നോട് യുവാക്കളുടെ കാറിൽ കയറാൻ പറഞ്ഞതും ഡിംപിൾ ലാമ്പയാണെന്നും യുവതി മൊഴി നൽകി. ഡിംപിൾ കാറിൽ കയാറാതെ ഒഴിഞ്ഞുമാറുകയും ചെയ്‌തു. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ വച്ച് കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നിവർ തന്നെ ക്രൂരമായി ബലാൽസംഗം ചെയ്‌തു.

അതേസമയം അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞുതന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ പീഡനത്തിന് ഇരയായ മോഡൽ പൊലീസിന് മൊഴി നൽകിയിരുന്നു. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡിമ്പൽ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി മൊഴി നൽകി. അതേസമയം വാർത്ത ആശങ്കപ്പെടുത്തുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.

രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കാസർഗോഡ് സ്വദേശിയായ പത്തൊൻപത് കാരി പോലീസിന് മൊഴിനൽകി. ബിയർ കഴിച്ചപ്പോൾ അവശയായി. ബിയറിൽ എന്തോ പൊടി ചേർത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. താൻ മറ്റ് സുഹൃത്തുക്കളെ കണ്ട് തിരികെ വരുമെന്നും സുദീപ് , വിവേക്, നിധിൻ എന്നിവർക്കൊപ്പം വാഹനത്തിൽ കയറാനും ഡിമ്പൽ ആണ് നിർദേശിച്ചത്. തുടർന്ന് വാഹനം മുന്നോട്ടെടുത്ത യുവാക്കൾ വാഹനത്തിൽ വച്ച് മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. തുടർന്ന് ഒരു കടയിൽ കയറി ഭക്ഷണം വാങ്ങികൊടുത്തു. പ്രതികരിക്കാൻ ശേഷി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കാക്കനാട് യുവതി താമസിച്ചിരുന്ന ഇടത്ത് പോലിസ് പരിശോധന നടത്തി. പബ്ബിൽ നിന്നും യുവതിയുമായി മൂവർ സംഘം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്.

മോഡലിനെ കൂട്ട ബലാത്സം​ഗകേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കമ്മിഷണർ അറിയിച്ചു. മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. ഇരയുടെ സുഹൃത്ത് തന്നെയാണ് പീഡനത്തിന് ഒത്താശ ചെയ്തത്. ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്നത് അപകടകരമാണ്. പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കമ്മിഷണർ വ്യക്തമാക്കി.

മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകൾക്കെതിരെ അക്രമം നടത്താൻ പാടില്ല വനിതാ കമ്മിഷൻ

രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകൾക്കെതിരെ അക്രമം നടത്താൻ പാടില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. കേസിൽ പൊലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്. സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല എന്നത് വലിയ പ്രശ്നമാണ്. തിരക്കേറിയ പ്രദേശത്ത് പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നത് കേരളത്തിന് നല്ലതല്ല. പൊലീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പരിഹാര മാർഗം. തിരക്കേറിയ നഗരങ്ങളിൽ സിസിടിവി കാമറ സ്ഥാപിക്കും. ഡിജെ പാർട്ടികൾ അഴിഞ്ഞാട്ടം നടക്കുന്ന രൂപത്തിലേക്ക് മാറുന്നുത് അപകടകരമാണ്. സ്ത്രീയോടുള്ള പൊതു സമൂഹത്തിൻ്റെ സമീപനമാണ് മാറേണ്ടതെന്നും പി. സതീദേവി വ്യക്തമാക്കി.

You might also like

-