ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയത നാല് പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികൾക്കായി കസ്റ്റഡിഅപേക്ഷ

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും . പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

0

കൊച്ചി | കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയത നാല് പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ മൂന്ന് വരെയാണ് റിമാൻഡ് ചെയ്തത്. ബാറിൽ വച്ച് 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു.ഇതുമായി ബന്ധപെട്ട് കേസിൽ നാല് പേർക്ക്‌ പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ്അന്വേഷിക്കുന്നുണ്ട് .പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും . പ്രതികളുമായി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ നാല് പ്രതികളും റിമാൻഡിൽ ആണ്. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. .

കേസിൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡിംപിൾ ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയാണ് എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്‍റ് ചെയ്തത്. ബലാത്സംഗം,ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്ന് യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ പോലീസ് പരിശോധിക്കും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.സംഭവ ദിവസം ഹോട്ടലിൽ സംഭവിച്ചതും, വാഹനം രാത്രി സഞ്ചരിക്കുന്നതിൻറെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഡലിന്റെ സുഹൃത്ത് ഡിംപിൾ ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . അവശയായ നിലയി‍ലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ‍ഡോളിയാണ്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ബിയറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷമാണ് ബലാത്സംഗം നടത്തിയത് എന്നാണ് 19 കാരിയായ മോഡലിന്റെ മൊഴി.”ബാറിൽ നിന്നും പൊടികലർന്ന ബീയാർകുടിച്ച് അവശയായ തന്നോട് ഡിംപിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്നും യുവതിയുടെ മൊഴി.പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു” ഇക്കാര്യവും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.അതേസമയം, തൻറെ ഫോൺ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നൽകാത്തതിൽ യുവതി പോലീസിനെതിരെ പരാതിയുയർത്തിയിട്ടുണ്ട് .അതേസമയം പരിശോധനക്കയാണ് പൊലീസ് പരാതിക്കാരിയുടെ ഫോൺ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു .

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

You might also like

-