പീഡനപരാതി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ്

എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ

0

കൊല്ലം ;എൻ സി പി നേതാവ് ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു. കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി. കൊല്ലം ജില്ലാ പ്രസിഡൻ്റ് എൻ രാജീവിനെയും സസ്പൻഡ് ചെയ്തു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം

നേരത്തെ, കുണ്ടറ പീഡനക്കേസിൽ പരാതിക്കാരി മൊഴി നൽകിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിക്ക് എതിരെ ഗവർണർ ആരിഫ് അലി ഖാനും പരാതി നൽകുമെന്ന് അവർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.