നിലച്ചിത്രനിര്‍മാണം രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്‌ഡ്‌ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു

വീഡിയോകള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിന് ബദലായി മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ശ്രമിച്ചതിന്റെ വിവരങ്ങളും വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്

0

ഡൽഹി :നിലച്ചിത്രനിര്‍മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡില്‍ സെര്‍വറും അശ്ലീല വീഡിയോകളും പിടിച്ചെടുത്തു. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാജ് കുന്ദ്ര തയ്യാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

വീഡിയോകള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിന് ബദലായി മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ശ്രമിച്ചതിന്റെ വിവരങ്ങളും വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രക്ക് ബന്ധമുണ്ട്. കിന്റിന്റെ സഹായത്തോടെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്‌തെന്ന ആരോപണവും പൊലീസ് പരിശോധിക്കും. കുന്ദ്രയുടെ രണ്ട് വര്‍ഷക്കാലത്തെ ബാങ്ക് എക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായി കുന്ദ്ര നീലച്ചിത്ര വ്യവസായം നടത്തുന്നതായി പൊലീസ് പറഞ്ഞു.