സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. .ശനി, ഞായർ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്

0

തിരുവനന്തപുരം :വാരന്ത്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേസമയം പകുതി ജീവനക്കാര്‍ മാത്രം ആയിരിക്കും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. .ശനി, ഞായർ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങൾ. 24,25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മറ്റു കടകൾ പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകളിൽ ജീവനക്കാരെ അമ്പത് ശതമാനമാക്കും. ഇടവിട്ട ദിവസങ്ങളിലാകും ജീവനക്കാരുടെ ക്രമീകരണം. ഐടി മേഖലയിൽ അടക്കം സ്വകാര്യമേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാകും. ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. വാക്‌സിൻ രജിസ്‌ട്രേഷൻ പരമാവധി ഓൺലൈനായി നടത്തണം. ഇന്ന് വൈകിട്ടോടെ ഇതിന്റെ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്ന് കോർ കമ്മറ്റിയോഗത്തിന്‍റെ വിലയിരുത്തൽ. ഇതിനിടെ രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന തുടങ്ങി. രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്സിനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട സംസ്ഥാനത്തിന് ഇന്ന് അഞ്ചര ലക്ഷം ഡോസ് എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മൂന്ന് ലക്ഷം പേരില്‍ കൂട്ടപ്പരിശോധന, വീടുകളിലെത്തിയുള്ള പരിശോധന, മൊബൈല്‍ പരിശോധന അങ്ങനെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടി രോഗ ബാധിതരെ കണ്ടെത്തുന്നതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുതിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ കൂട്ട പരിശോധനയിലെ 82,732 ഫലങ്ങൾ കൂടി ഇനി അറിയാൻ ഉണ്ട്. കണ്ണൂർ , മലപ്പുറം, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടങ്ങളിൽ പരമാവധി പരിശോധന കൂട്ടാൻ നിർദേശം നൽകി. ടിപിആർ ഉയർന്ന സ്ഥലങ്ങളിൽ 70% പരിശോധനകളും ആർടിപിസിആർ തന്നെ ആകണം. പ്രതിദിനം അരലക്ഷത്തിലധികം രോഗികൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടാലും ചികില്‍സക്ക് സജ്ജമായിരിക്കണമെന്നാണ് ആശുപത്രികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം

അതിതീവ്ര വ്യാപനത്തിന് കാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് ആണോ എന്നറിയാൻ പരിശോധന ഊര്‍ജിതമാക്കണം എന്ന നിര്‍ദേശവും ഉണ്ട്. പ്രതിരോധവും നിയന്ത്രണവും കർശനമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പോലീസിനെയും വിന്യസിക്കും.

കൊവിഡ് പോസിറ്റീവ് ആകുന്നവർ , അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണം . കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്സീൻ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്. ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് കേരളത്തിന്‍റെ പക്കൽ സ്റ്റോക്കുള്ളത്.

You might also like

-