ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ധീര സൈനികന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്

0

https://www.facebook.com/100301158345818/videos/698118164085604/?t=22

ഹൈരാബാദ്: ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപേട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ധീര സൈനികന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സന്തോഷ് ബാബുവിന്റെ വീടിന് സമീപത്ത് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചത്. കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 50 പേരെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് സൈനികന്റെ മൃതദേഹം ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്.

https://www.facebook.com/100301158345818/videos/712066619618759/?t=14

 

തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍,ഐടി മന്ത്രി കെ ടി രാമറാവു തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സൂര്യപേട്ടിനു സമീപം വിദ്യാനഗറിലെ വീട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്

You might also like

-