ഇടുക്കിയിൽ വനഭൂമിയില്ലാത്ത നാല് വില്ലേജുകൾ ഇ എസ് എ യിൽ . സി എച് ആർ വനഭൂമിയെന്നും സംസ്ഥാന സർക്കാർ
സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പുതിയ ഇ എസ്ശു എ ശുപാർശയിൽ 18 ആം പേജിൽ ഏലം കുത്തകപാട്ടഭൂമി (CHR ) ഇപ്പോൾ തന്നെ കേന്ദ്ര വനം പരിസ്ഥിതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ് എന്ന് വ്യകത്മാക്കിയിട്ടുണ്ട് . സി എച് ആർ ഭൂമി റവന്യൂ ഉടമസ്ഥയിലുള്ള ഭൂമി എന്നിരിക്കെ വനനിയമങ്ങൾ ഇവിടേ ബാധകമെന്നാണ് കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്
ഇടുക്കി | ഇ എസ് എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ESA മാപ്പിൽ വനഭൂമിയില്ലാത്ത വില്ലേജുകളും ഇ എസ് എ പട്ടികയിൽ, ചിന്നക്കനാൽ, പള്ളിവാസൽ വെള്ളത്തൂവൽ , ആനവിരട്ടി വില്ലേജ്ജുകളാണ് പരിസ്ഥിതി ദുർബ്ബല മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഇ എസ് എ വനത്തിൽ മാത്രം നിലനിർത്തുമെന്ന് വാഗ്ദാനം ചെയ്ത വി ഡി സതീശൻ സർക്കാരാണ് വനഭൂമിയില്ലാത്ത വില്ലേജുകൾ ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
ചിന്നക്കനാൽ വില്ലേജിൽ 2376 ഏക്കർ ഭൂമിയും . പള്ളിവാസലിൽ – 2008 ഏക്കറും , വെള്ളത്തൂവലിൽ – 249 ഏക്കറും , ആനവിരട്ടിയിൽ – 704 ഏക്കർ ഭൂമിയും ഇ എസ് എ യിൽ ഉൾപ്പെട്ടിട്ടുണ്ട് , മാധവ് ഗാഡ്ഗിൽ കസ്തുരിരംഗൻ മാനദണ്ഡപ്രകാരം വില്ലേജു കളണ് ഇ എസ് എ യുടെ അടിസ്ഥാന ഘടകം(ഇ എസ് എ യുണിറ്റ് ) എന്നിരിക്കെ ഏതെങ്കിലും വില്ലേജിന്റെ കുറച്ചുഭാഗം ഇ എസ് എ യിൽ ഉൾപെട്ടാൽ ആ വില്ലുകൾ പൂർണ്ണമായും ഇ എസ് എ നിയന്ത്രങ്ങൾക്ക് കിഴിലായിരിക്കും . ഇങ്ങനെ വനമില്ലാത്ത 4 വില്ലേജുകളിലായി മാത്രം 5338 ഏക്കർ ESA ആയി പ്രഖ്യാപിച്ചിട്ടുണ്ട് .
പരിസ്ഥിതി ദുർബ്ബല മാപ്പ് തയാറാക്കിയതിലും ഒളിച്ചുകളി
പരിസ്ഥിലയമേഖലയുടെ മാപ്പ് തയ്യാറാക്കിയതിലും സംസ്ഥാന സർക്കാർ വനവൽക്കരണം നടപടി ഒളിച്ചുകടത്തിയതിനു തെളിവുകൾ ഉണ്ട് , ഇ എസ് എ വിജ്ഞാപനം ആർക്കും മനസിലാക്കരുത് എന്ന് സർക്കാരിന്റെ നിർബന്ധബുദ്ധിയുണ്ട്ന്നത് മാപ്പ് പ്രസിദ്ധികരണത്തിലൂടെ വ്യകതമാണ് . ഇപ്പോൾ പുറത്തുവിട്ട മാപ്പും സെപ്റ്റംബർ 25 ന് പുറത്തുവിട്ട പുതുക്കിയ ശുപാർശയും പരിശോധിക്കുമ്പോൾ സർക്കാർ പല കാര്യങ്ങളും ഒളിച്ചു കടത്താൻ ശ്രമിക്കുന്നു എന്നത് വ്യകതമാണ്.
സാധാരണഗതിയിൽ KML ഫയലുകൾ ഗൂഗിൾ മാപ്പിലേക്ക് അപ്ലോഡ് ചെയ്താൽ നിലവിൽ ഗൂഗിൾ മാപ്പിൽ ഉള്ള എല്ലാ കെട്ടിടങ്ങളും സ്ഥലപ്പേരും റോഡിന്റെ പേരും സഹിതം കൃത്യമായി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ESA അതിർത്തി മനസിലാക്കാൻ കഴിയുമായിരുന്നു . എന്നാൽ ഇപ്പോൾ പ്രസിദ്ധികരിച്ചമാപ്പിൽ , സ്ഥലപ്പേരോ റോഡുകളുടെ പേരോ മറ്റ് അടയാളങ്ങളോ വില്ലേജ്ജ് അതിർത്തിയോ മാപ്പിൽ ലഭ്യമല്ല ,ESA അതിർത്തികൾ കൃത്യമായി മനസ്സിലാക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ഇപ്പോൾ മാപ്പ് പ്രസിദ്ധികരിച്ചിട്ടുള്ളത് . ഇപ്പോൾ സർക്കാർ പുറത്തുവിട്ടിരിക്കുന്ന മാപ്പിലും, സെപ്റ്റംബർ 25 ന് കേന്ദ്രത്തിനു സമർപ്പിച്ച പുതുക്കിയ പ്രൊപ്പോസലിലും കൂടുതൽ വ്യക്തയിൽ തിരുത്തലുകളും ഉണ്ടായില്ലെങ്കിൽ ഇടുക്കിജില്ലയുടെ 70 ശതമാനത്തിൽ അധികം പ്രദേശങ്ങളൂം വനമായി മാറും .
ഏലം കുത്തക പാട്ട ഭൂമി (CHR)വനം എന്ന് സംസ്ഥാനം കേന്ദ്രത്തോട്
സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പുതിയ ഇ എസ്ശു എ ശുപാർശയിൽ 18 ആം പേജിൽ ഏലം കുത്തകപാട്ടഭൂമി (CHR ) ഇപ്പോൾ തന്നെ കേന്ദ്ര വനം പരിസ്ഥിതി നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ് എന്ന് വ്യകത്മാക്കിയിട്ടുണ്ട് . സി എച് ആർ ഭൂമി റവന്യൂ ഉടമസ്ഥയിലുള്ള ഭൂമി എന്നിരിക്കെ വനനിയമങ്ങൾ ഇവിടേ ബാധകമെന്നാണ് കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്, CHR ഭൂമിയിൽ കേന്ദ്ര വന നിയമം ബാധകമാണെന്ന് സംസ്ഥാന സർക്കാർ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ് .സി എച് ആർ വനം എന്ന് സ്ഥാപിക്കാൻ റിപ്പോർട്ടിലെ മൂന്നാം അനുച്ഛേദത്തിൽ ESA യിൽ ഉൾപ്പെട്ടിട്ടുള്ള വനം ഡിവിഷനുകളിലെ വനത്തിന്റെ കണക്കിലും CHR വനമായിട്ടാണ് കാണിച്ചിരിക്കുന്നത് . സംസ്ഥാന സർക്കാർ എപ്പോൾ നൽകിയ റിപ്പോർട്ട് പ്രകാരം സി എച് ആർ വനമായി തന്നെ പരിഗണിച്ചിരിക്കുന്നത് ആയിരകണക്കിന് ആളുകളെ ഇത് ഗുരുതരമായി ബാധിക്കും .
ജനവാസ മേഖലയിൽ ഇ എസ് എ ഉൾപ്പെട്ടിട്ടുണ്ട് മുന്നിൽ കണ്ട് നിയന്ത്രങ്ങൾ ഒഴുവാക്കണമെന്ന് മുൻകൂർ അപേക്ഷ
ജനവാസകേന്ദ്രങ്ങൾ ഇ എസ് എ യിൽ ഉൾപെടുന്നതിനാൽ താഴെപറയുന്ന വ്യവസായത്തെയും സംരഭങ്ങളെയും ഒഴുവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിനു മുൻകൂർ അപേക്ഷ നൽകിയിട്ടുണ്ട് താഴെപറയുന്ന സംരംഭങ്ങളെ ഒഴുവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം ആറാം അനുച്ഛേദത്തിൽ ‘പരിസ്ഥിതിലോല പ്രദേശങ്ങളിലെ (ESA) ഗ്രാമങ്ങളിൽ ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള സാങ്കേതിക ന്യായീകരണം’ എന്ന ഭാഗത്ത് താഴെ കൊടുത്തിട്ടുള്ള 7 നിർമ്മിതികൾക്കും സംരംഭങ്ങൾക്കും ESA ഗ്രാമങ്ങളിൽ ഇളവ് വേണമെന്ന് കേരളം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്
1) പാൽ സംസ്കരണവും ക്ഷീരോൽപ്പന്നങ്ങളും
2) കശാപ്പുശാലകളും മാംസം സംസ്കരണവും
3) പൊതു മലിനജല ശുദ്ധീകരണ പ്ലാന്റുകളും (CETPs) പൊതു ശുദ്ധീകരണ, സംഭരണ, നിർമാർജന സൗകര്യങ്ങളും
4) 5 MVA-യിൽ കൂടുതലുള്ള ഡീസൽ ജനറേറ്റർ സെറ്റുകൾ
5) 100 KLD അല്ലെങ്കിൽ അതിൽ കൂടുതൽ മലിനജലം ഉൽപ്പാദിപ്പിക്കുന്ന ഹോട്ടലുകൾ
6) പുതിയ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ
7) പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ (PSPs)
കേരളത്തിലെ ESA വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തുകയാണെങ്കിൽ എന്തിനാണ് ഈ മുകളിൽ പ്രസ്താവിച്ച നിർമ്മിതികൾക്ക് പ്രത്യകം ഇളവ് ആവശ്യപ്പെട്ടന്നത് ? എന്തിനാണ് എന്ന് സർക്കാർ വ്യക്തമാക്കേണ്ടതാണ് ? മേൽ പറഞ്ഞ നിർമ്മിതികൾ എല്ലാം വനത്തിനുപുറത്തുനടത്തുന്നതിനാൽ പ്രത്യകം എന്തിനാണ് ഇങ്ങനെയൊരു ഇളവ് ആവശ്യപ്പെടുന്നത് ?സംസഥാന സർക്കാരിന്റെ നടപടിയിൽ ദൂരൂഹതയുണ്ട് .ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ് ജനവാസമേഖല ഇ എസ് എ ഉൾപ്പെടുത്തിതന്നെയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ മാപ്പുകൾ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നാണ്. എന്നാൽ ബയോഡൈവേർസിറ്റി ബോർഡിന്റെ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2024ലെ മാപ്പ് ആണ്. പരാതി കൊടുക്കാനുള്ള സമയം അവസാനിച്ച് 17 ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ മാപ്പിന്റെ നിയമ സാധുത ഇല്ല.വനവലക്കരണത്തിന്റെ ഒളിച്ചുകടത്തല് ഉള്ളതിനാലാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന മാപ്പിൽ വില്ലേജ് അതിർത്തികളും സർവ്വേ നമ്പറുകളും കാണിക്കാത്തതിന്നു ആരോപണം ഉണ്ട് ?
ഉമ്മൻ വി ഉമ്മൻ റിപ്പോട് അടിസ്ഥനമാക്കിയ കരട് വിജ്ഞാപനത്തിൽ നിന്നും ഓരോ വില്ലേജിലും ഒഴിവാക്കിയതോ കൂട്ടിച്ചേർക്കപ്പെട്ടതോ ആയ സ്ഥലങ്ങൾ ഇപ്പോൾ പുറത്തുവിട്ട മാപ്പിൽ നിന്നും എങ്ങനെ തിരിച്ചറിയാൻ സാധിക്കും ?എന്നതും ദൂരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്
വില്ലേജ് അടിസ്ഥാനത്തിൽ ESAയും നോൺ ESA യും മാപ്പിൽ കാണിക്കാത്തത് വനവൽക്കരണത്തിന് ഒളിച്ചുകടത്തലയാണ് വിലയിരുത്തപ്പെടുന്നത് . വില്ലേജിന്റെ ഏതെങ്കിലും ഒരു പ്രദേശം ഇ എസ് എ യിൽ ഉൾപെട്ടാൽ വില്ലേജ്ജ് മൊത്തമായും ESA ആകുമെന്ന് ഉറപ്പാണ് .ഈ നിബന്ധന മറികടക്കുവാനാണ് നിബന്ധനകളിൽ ഇളവ് ചോദിച്ചിരിക്കുന്നത്?
ഒരേ വില്ലേജിൽ ഒരേ സർവേ നമ്പറിൽ ESA യും ESA അല്ലാത്ത സ്ഥലവും വന്നാൽ അത് വില്ലേജ് രേഖകളിൽ എങ്ങനെ കൈകാര്യം ചെയ്യും?
സംസ്ഥാന സർക്കാർ സമർപ്പിച്ചില്ല ശുപാർശയിൽ നിരവധി ഇടങ്ങളിൽ വ്യകതക്കുറവ് ദൂരൂഹതയുമുണ്ട് .തയാറാക്കായ മാപ്പ്ഈ കേന്ദ്രത്തിൽ മാപ്പ് കേന്ദ്രത്തിസമർപ്പിച്ചോ എണ്ണത്തിലും വ്യകതയില്ല ? പഞ്ചായത്ത് തലത്തിൽ മാപ്പുകൾ പരിശോധിക്കാൻ ജനങ്ങൾക്ക് അവസരം കൊടുക്കാതിരുന്നത് എന്ത് കൊണ്ട്?ഇപ്പോൾ പുറത്തുവിട്ട മാപ്പിലും പുതുക്കിയ ശുപാര്ശയിലും പരാതി ഉണ്ടെങ്കിൽ എങ്ങനെ പരാതി നൽകാനാകും എന്നതിലും സംസ്ഥാന സർക്കാർ വൈകാതെ വരുത്തിയില്ല . പശ്ചിമഘട്ടം ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ര ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വനവൽക്കരണ പദ്ധതികളിൽ മലയോര മേഖലയാകെ ബന്ദികളാക്കപ്പെടുമ്പോൾ ഭരണതലത്തിലെ ഒരു വിഭാഗം കാർബൺ ഫണ്ട് വാങ്ങി രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ മലയോരവാസികളെ അടിമകളാക്കി പണം കൊയ്യുകയാണ് . പശ്ചിമഘട്ടം സംരക്ഷനമല്ല ഇവിടേ നടക്കുന്നതു അടിമകച്ചവടമാണ് .ഭരണ വർഗ്ഗം രാജ്യത്തിന്റെ ഒരു ഭാഗം കാർബൺ ട്രെഡ് ലൂടെ വിറ്റു ഒരുകൂട്ടർ പണം സമ്പാദിക്കുന്നു .മലയോര മേഖല നിയന്ത്രണങ്ങൾ ഇരകളാക്കപ്പെട്ട് നിബന്ധിത കൂടിയിറക്കലിന് വിധേയാമാക്കപ്പെടുന്നു.