ബംഗളൂരുവിൽ വാഹനാപകടം മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്

0

ബെംഗളൂരു | ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരിൽ 2 പേർ സ്തീകളും 2 പേർ പുരുഷന്മാരുമാണ് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദശി ശിൽപ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 4 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഗനർ കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിലുള്ളതാണ്. ലോറികൾക്കിടയിൽ പെട്ട 2 കാറുകളും പൂർണമായും തകർന്നു.മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിൽ ഉള്ളതാണ്.

-

You might also like

-