അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്തില്‍ മലയാളി വൃദ്ധമാതാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വീടിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.ഡിസംബര്‍ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം.

0

ഫോര്‍ട്ട്വര്‍ത്ത്: മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വീടിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.ഡിസംബര്‍ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം.

സജി അലുമ്മൂട്ടില്‍, പിതാവ് പാസ്റ്റര്‍ ജോണ്‍, ഭാര്യ സൂസി (83) എന്നിവര്‍ താമസിച്ചിരുന്ന ഫോര്‍ട്ട് വര്‍ത്ത് വെസ്റ്റ് ഫിഫ്ത്ത് സ്ട്രീറ്റിലെ വീട്ടിലായിരുന്നു അതിക്രമം. സജി ജോലിക്കു പോയ ശേഷമായിരുന്നു അക്രമി എത്തിയത്ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിന് എല്ലാ ദിവസവും രാവിലെ വരുന്ന ഹോസ്പീസ് നേഴ്‌സിനെ പ്രതീക്ഷിച്ചു വാതില്‍ പാതി തുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടില്‍ പ്രവേശിച്ചത്.

അക്രമിയെ കണ്ട് സൂസി 911 വിളിക്കുന്നതിന് ഫോണ്‍ കൈയ്യിലെടുത്തുവെങ്കിലും ബലമായി അക്രമി ഫോണ്‍ പിടിച്ചെടുത്തു. സൂസി വീല്‍ ചെയറില്‍ നിന്നു താഴെ വീണു. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധിച്ച അക്രമി മകന്റെ സില്വറാഡോ പിക്കപ്പ്ട്രക്കിന്റെ താക്കോല്‍ എടുത്ത് വാഹനവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സൂസി പറഞ്ഞു.

ജോലിക്കു പോയ സജിയെ സൂസി വിളിച്ചു. സജി പോലീസിനെയും. പോലീസെത്തുമ്പോഴേക്കും അക്രമി കടന്നു കളഞ്ഞുപാസ്റ്റര്‍ ജോണ്‍ പിറ്റേന്നുമരണമടഞ്ഞു.

വളരെ തിരക്കേറിയ സ്ട്രീറ്റില്‍ നടന്ന സംഭവം സമീപവാസികളെ ഭീതിയിലാഴ്ത്തി.അക്രമി മാതാവിനെ കൂടുതല്‍ അക്രമിക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ഫോര്‍ട്ട്വര്‍ത്ത് പോലീസ് ഓഫീസര്‍ ട്രേയ്‌സി കാര്‍ട്ടര്‍ പറഞ്ഞത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.