മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍

പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയിലെത്തിയതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

0

ഡൽഹി :മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ(89) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ കാര്‍ഡിയോന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ  അറിയിച്ചു.

പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയിലെത്തിയതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിങിന്‍റെ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും എയിംസ് അധികൃതര്‍ അറിയിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലും സിങിനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിങ് എയിംസില്‍ ചികിത്സ തേടിയിരുന്നു. ”മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യം നൽകട്ടെ” കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി ട്വിറ്ററില്‍ കുറിച്ചു.

You might also like