“അച്ഛ ദിൻ” പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.

പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില.

0

കൊച്ചി :ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ . പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി.
കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില.

ഇന്ധന വില ലോകത്തിന്റെ നേരുകയും എത്തിച്ച രാജ്യമാണ് ഇന്ത്യ ഇപ്പോൾ പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേനയുള്ള ഇന്ധനവില വർധനവ് നടപ്പാക്കുന്ന താപപൂർവ്വ രാജ്യങ്ങളി ഒന്നുമാണ് ഇന്ത്യ, വില വർദ്ധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങൾ വകവെക്കാതെ എണ്ണകമ്പനികൾ ദിവസേനെ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.

വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണ് വില വർധനക്ക കാരണം എന്നാണ് കേന്ദ്ര ശർക്കര പറയുന്നത്

-

You might also like

-