സ്ഥാനാര്‍ഥിയായപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ചതി നേരിട്ടെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി കെ ജയലക്ഷ്മി

'കഴിഞ്ഞ പത്ത് വർഷക്കാലം രണ്ട് ടേമിൽ ഞാൻ മാനന്തവാടിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്നു. നമ്മുടെ ഉള്ളിൽ ചതി ഒരുക്കിയത് ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ താൻ തിരിച്ചറിഞ്ഞു.

കല്പറ്റ | സ്ഥാനാര്‍ഥിയായപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ചതി നേരിട്ടെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി കെ ജയലക്ഷ്മി. മുന്നണിക്ക് അകത്തുനിന്നും ചതി നേരിട്ടെന്നും ആരുടെയും പേര് വെളിപ്പെടുത്താന്‍ ഇല്ലെന്നും ജയലക്ഷ്മി. വയനാട് മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷ വിജയന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ തുറന്നുപറച്ചില്‍.”കഴിഞ്ഞ 10 വര്‍ഷക്കാലം രണ്ട് ടേമില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു താന്‍ മാനന്തവാടിയിലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഉള്ളില്‍ ചതിയൊരുക്കിയത് ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലെന്ന് അവര്‍ പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ഒരുപാടാളുകള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോള്‍ ചില ശക്തികള്‍ അതിനുള്ളില്‍ നിന്നുകൊണ്ട് ഇത്തരത്തിലൊരു ചതിയൊരുക്കുമെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കെട്ടുകണക്കിന് എന്റെ പോസ്റ്ററുകള്‍ മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ പുഴകളിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അത് ഒഴുകി നടന്നപ്പോള്‍ നമ്മളാരും കണ്ടില്ല. അനൗണ്‍സ്‌മെന്റിന്റെ വണ്ടികള്‍ മരത്തണലില്‍ നിര്‍ത്തിയിട്ട് ആളുകള്‍ കിടന്നുറങ്ങിയത് ആരും കണ്ടില്ല – ജയലക്ഷ്മി പറഞ്ഞു.

ഒരുപാട് ചതികളൊരുക്കിയെന്നും തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ ഓരോ വീടുകളിലും കയറി ചെന്ന് പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞ ആളുകളടക്കമുണ്ടെന്നും അവര്‍ പറഞ്ഞു. അവരുടെ പേരൊന്നും എടുത്ത് പറയുന്നില്ല. ഞാനിതെല്ലാം സൂചിപ്പിച്ചത് ഇനി അത്തരത്തിലുള്ള ചതി പാവപ്പെട്ട സഹോദരിക്ക് ഉണ്ടാകരുതെന്ന് കരുതിയാണ്. അന്ന് പികെ ജയലക്ഷ്മി മാത്രമല്ല. യുഡിഎഫിന്റെ സ്ഥാനാര്‍ഥി കൂടിയായിരുന്നു – മാനന്തവാടി മണ്ഡലത്തിൽ 2011ൽ പി കെ ജയലക്ഷ്മിയായിരുന്നു എംഎൽഎ. എന്നാൽ 2016ലും 2021ലും എൽഡിഎഫിന്റെ ഒ ആർ കേളുവാണ് വിജയിച്ചത്. ഈ രണ്ട് തവണയും പി കെ ജയലക്ഷ്മിയായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന കണ്‍വെന്‍ഷനിലായിരുന്നു ജയലക്ഷ്മിയുടെ പരാമര്‍ശം.

You might also like

-