പാകിസ്ഥാനിലേക്കുള്ള വിമാന സർവ്വീസുകൾ ഗൾഫ് രാജ്യങ്ങൾ നിർത്തിവച്ചു

പാകിസ്ഥാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിൽ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ പുനസ്ഥാപിക്കില്ലെന്നും ഒമാൻ എയർ, സലാം എയർ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു

0

ഡൽഹി :പാകിസ്ഥാനിലേക്കുള്ള വിമാനസർവ്വീസുകൾ ഒമാൻ നിർത്തിവച്ചു. ഒമാനിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന ഒമാൻ വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി നിർത്തിവച്ചത്.ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും,ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാൻ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും സലാം എയറിന്റെ കറാച്ചി, മുൾട്ടാൻ, സിയാൽ കോട്ട് സർവീസുകളും അവസാനിപ്പിച്ചു.

പാകിസ്ഥാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിൽ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ പുനസ്ഥാപിക്കില്ലെന്നും ഒമാൻ എയർ, സലാം എയർ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ പാക് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. അടച്ച വിമാനങ്ങൾ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങൾ പുനരാരംഭിച്ചു. അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമിച്ചതിനെത്തുടർന്ന് കശ്മീരിലും ഹിമാചൽ പ്രദേശിലും ഉൾപ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താൽക്കാലികമായി നിർത്തിവെച്ചത്.

പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നിര്‍ത്തിവെച്ചു. പാകിസ്താന്‍ വഴിയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് നടപടി.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഖത്തര്‍ എയര്‍വേയ്സിന്‍റെയും നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായാണ് അറിയിപ്പ്. ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്സൈറ്റില്‍ ഫ്ലൈറ്റ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

കുവൈത്ത് എയർവേയ്സിന്‍റെ ലാഹോർ, ഇസ്‍ലാമാബാദ് സർവിസുകൾ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു. കുവൈത്ത് എയർവേയ്സ് കമ്പനി അധികൃതർ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ തങ്ങളുടെ വ്യോമ മേഖല അടച്ചതിനെ തുടർന്നാണ് സർവിസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

-