അഞ്ചു സംസ്ഥാനങ്ങളിലെ ലോക്ദൺ വീണ്ടും നീട്ടി

പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്

0

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി  തുടരുന്ന അഞ്ചു സംസ്ഥാങ്ങളിൽ ലോക് ഡൗൺ വീണ്ടും ദീര്ഘയിപ്പിച്ചു അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടിയത്.തമിഴ് നാട്ടിൽ ജില്ലകൾ അടച്ചിട്ടുള്ള ലോക് ഡൗൺ കൂടുതൽ കർക്കശമാക്കി ഞായറാഴ്ച രാവിലെ മുതൽ ഗുവാഹത്തി അടക്കമുള്ള പ്രദേശങ്ങളിൽ 14 ദിവസത്തെ ലോക്ക്ഡൗണാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 വരെയാണ് ലോക്ക്ഡൗൺ. ജൂലൈ 31 വരെയാണ് പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 വരെയാണ് ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ ജൂലൈയിലേക്ക് നീട്ടിയിരിക്കുന്നത്. സ്‌കൂൾ, കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.

ഝാർഖണ്ഡിലും ജൂലൈ 31 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഹേമന്ത് സോരൻ ഇക്കാര്യം പറഞ്ഞത്.

ഡൽഹിയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. തമിഴ്‌നാട്ടിൽ ജൂൺ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലാണ് ലോക്ക്ഡൗണ് നീട്ടിയിരിക്കുന്നത്.അതേസമയം കേരളത്തിൽ ലോക്ദടൗണിൽ കൂടുതൽ ഇളവുകൾ പ്രഘ്യാപിച്ചു ഞായറാഴ്ച സംപൂർണ ലോക് ഡോൺ ഒഴുവാക്കിയിട്ടുണ്ട്