ഇന്തോനേഷ്യയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഉൾപ്പെടെ 5 പേരെ വിട്ടയച്ചു

ജോലി ചെയ്യാനുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കുമ്പള ആരിക്കാടി കൊപ്പളയിലെ കലന്തര്‍, ഗുജറാത്ത് സ്വദേശി റോഷന്‍ കലാഷി, ഗോവ സ്വദേശി പ്രവീണ്‍ ചാരി, കൊല്‍ക്കത്ത സ്വദേശി ഐദര്‍ മണ്ടല്‍ ,മുംബെ സ്വദേശി രാമേന്ദര്‍ എന്നിവരെയാണ് ഇപ്പോള്‍ ഇന്തോനീഷ്യന്‍ നേവി കോടതി നാട്ടിലേക്കു മടങ്ങാന്‍ അനുവദിച്ചത്.

0

ഡൽഹി : അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യയില്‍ 7 മാസം മുന്‍പ് തടഞ്ഞു വച്ച എസ്ടി പെഗാസസ് കപ്പലിലെ മലയാളി ഉൾപ്പെടെ അഞ്ചു ജീവനക്കാരെ വിട്ടയച്ചു. കാസർകോട് കുമ്പള ആരിക്കാടി കൊപ്പള സ്വദേശി കലന്തര്‍ ഉൾപ്പെടെയുള്ളവരെയാണ് വിട്ടയച്ചത്. ഇവര്‍ നാളെ മുംബെയിലെത്തി മറ്റന്നാള്‍ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ജോലി ചെയ്യാനുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കുമ്പള ആരിക്കാടി കൊപ്പളയിലെ കലന്തര്‍, ഗുജറാത്ത് സ്വദേശി റോഷന്‍ കലാഷി, ഗോവ സ്വദേശി പ്രവീണ്‍ ചാരി, കൊല്‍ക്കത്ത സ്വദേശി ഐദര്‍ മണ്ടല്‍ ,മുംബെ സ്വദേശി രാമേന്ദര്‍ എന്നിവരെയാണ് ഇപ്പോള്‍ ഇന്തോനീഷ്യന്‍ നേവി കോടതി നാട്ടിലേക്കു മടങ്ങാന്‍ അനുവദിച്ചത്.

സിങ്കപ്പൂരിലേക്കു പോയ കപ്പല്‍ തകരാറിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിൽ ഇന്തൊനീഷ്യയുടെ കടല്‍ അതിര്‍ത്തിയിൽ നങ്കൂരമിടുകയായിരുന്നു. അനുമതിയില്ലാതെ കടല്‍ അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യന്‍ നേവി അധികൃതര്‍ കപ്പല്‍ തടഞ്ഞുവച്ചു.കാസര്‍കോട് ഉപ്പള പാറക്കട്ടയിലെ പി.കെ.മൂസക്കുഞ്ഞ്, കുമ്പള ആരിക്കാടിയിലെ കലന്തര്‍ എന്നിവര്‍ അടക്കം 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

You might also like

-