സെർബിയൻ വലകളെ തകർത്ത് സ്വിസ് പോരാട്ടം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വീണ്ടും സ്വിറ്റ്സര്‍ലാന്‍റ്-സെര്‍ബിയ തോൽപ്പിച്ചു

90 ആം മിനുട്ടില്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് വിജയ ഗോൾ പിറന്നു

0

 

മോസ്ക്കോ :വാശിയേറിയ സെര്‍ബിയ-സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സ്വിസ് സെര്‍ബിയതോൽപ്പിച്ചു . അഞ്ചാം മിനുട്ടില്‍ സെര്‍ബിയന്‍ കുതിപ്പിന് തുടക്കമിട്ട് മിട്രോവിച്ച് ആദ്യ സ്വിസ് വലചലിപ്പിച്ചു 53 ആം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് ഗ്രാനിറ്റ് സാക്കെ സ്വിറ്റ്സര്‍ലാന്‍റിനെ കാത്തു .

എന്നാല്‍, 90 ആം മിനുട്ടില്‍ ഷാക്കിരിയുടെ ഗോളിലൂടെ സ്വിസ് പടയ്ക്ക് വീണ്ടും ഗോള്‍ പിറന്നു. ഇതോടെ സ്വിറ്റ്സര്‍ലാന്‍റ് വിജയം കുറിച്ചു.

ആദ്യ മൽസരത്തിൽ കോസ്റ്ററിക്കയെ തോൽപ്പിച്ച സെർബിയയും ബ്രസീലിനെ സമനിലയിൽ കുരുക്കിയ സ്വിറ്റ്സർലൻഡുമാണ് ഇന്ന് ഏറ്റുമുട്ടിയത്.

പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമായിരുന്നു. മിട്രോവിച്ച് നിര്‍ണായക ലീഡ് സെര്‍ബിയക്ക് നേടിക്കൊടുത്തപ്പോള്‍ ഗ്രാനിറ്റ് സാക്കെ 53 ആം മിനുട്ടില്‍ ഗോള്‍മടക്കി

You might also like

-