എലിപ്പനി നിയന്ത്രണവിധേയം ? ഇന്ന് മരിച്ചത് നാലുപേർ

68 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 94 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 13 പേർക്ക് ഡെങ്കിപ്പനി യും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 33 പേരും ചികിത്സ തേടി

0

തിരുവനന്തപുരം: എലിപ്പനി നിയന്ത്ര വിധേയമെന്ന് സർക്കാർ പറയുമ്പോഴും സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു 4 പേര്‍ മരിച്ചു . 68 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 94 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 13 പേർക്ക് ഡെങ്കിപ്പനി യും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 33 പേരും ചികിത്സ തേടി.ഇതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ഈ വര്‍ഷം ആദ്യമായാണ് ജില്ലയില്‍നിന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാസര്‍ഗോഡ് ധർമ്മത്തടക്ക സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. കാസര്‍ഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുള്‍ അസീസ്. ഇന്ന രാവിലെ എലിപ്പനി ബാധ കണ്ടെത്തുകയായിരുന്നു.

You might also like