ശശികുറ്റക്കാരാണെങ്കിൽ പാർട്ടിവെറുതെവിടില്ല , പെൺകുട്ടിയും സഖാവ് തന്നെ

പെൺകുട്ടിയ്ക്ക് പൊലീസിൽ പരാതി നൽകാൻ സ്വാതന്ത്ര്യമുണ്ട് പാർട്ടിക്ക് ലഭിച്ച പരാതിയിൽ പാർട്ടിയും പൊലീസിന് പരാതി ലഭിച്ചാൽ പോലീസും നടപടി സ്വീകരിക്കും പെൺകുട്ടിയും ഞങ്ങടെ സഖാവ് തന്നെ

0

തൊടുപുഴ : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ പീഡന ആരോപണത്തില്‍ പാർട്ടി ലഭിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി എം എം മണി. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പാർട്ടി വെറുതെ വിടില്ല. പെൺകുട്ടിയ്ക്ക് പൊലീസിൽ പരാതി നൽകാൻ സ്വാതന്ത്ര്യമുണ്ട് പാർട്ടിക്ക് ലഭിച്ച പരാതിയിൽ പാർട്ടിയും പൊലീസിന് പരാതി ലഭിച്ചാൽ പോലീസും നടപടി സ്വീകരിക്കും പെൺകുട്ടിയും ഞങ്ങടെ സഖാവ് തന്നെ എന്നും എം എം മണി പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം എം മണി.

പികെ ശശിക്കെതിരായ ആരോപണത്തിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്കു മുമ്പെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം എന്നാണ് തീരുമാനമെന്നും കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നുമാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

You might also like

-