കർഷക ദ്രോഹനടപടി തുടരുന്നു , സി പി ഐ സ്ഥാനാർത്ഥികളെ തോൽപിക്കണം കർഷക ഉച്ചകോടി

കേരളത്തിലെ ജനസമൂഹത്തെ മുഴുവനായി ബാധിക്കുന്ന സി പി എഐയുടെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മുല്ലപെരിയാർ കരാർ പുതുക്കൽ മുതൽ അധികാരം പിടിച്ചടക്കാൻ സി പി ഐ പാർട്ടി കാണിച്ച കൊള്ളരുതായ്മകൾ തെളിവുകൾ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയാണ് കർഷക ദ്രോഹനടപടി തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനമായ സി പിയെ കടന്നാക്രമിക്കാൻ കേരളത്തിലെ 66 കർഷക സംഘടനകളുടെ 265 നേതാക്കൾ പങ്കെടുത്ത യോഗം തീരുമാനം എടുത്തത്

0

തൃശൂർ | നടക്കാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കർഷക ഉച്ചകോടി . ദേശിയ തലത്തിൽ കർഷക സമരങ്ങളിൽ മുന്നണിപോരാളിയാവുകയും തങ്ങളുടെ രാഷ്ട്രീയ നയം കർഷകർക്കൊപ്പം എന്ന് പറയുന്നചെയ്യുന്ന സി പി ഐ. കേരളത്തിൽ ഭരണത്തിൽ എത്തിയപ്പോളെല്ലാം കർഷകരെ ദ്രോഹിക്കുന്ന കരിനിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . കേരളത്തിലെ ജനസമൂഹത്തെ മുഴുവനായി ബാധിക്കുന്ന സി പി എഐയുടെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മുല്ലപെരിയാർ കരാർ പുതുക്കൽ മുതൽ അധികാരം പിടിച്ചടക്കാൻ സി പി ഐ പാർട്ടി കാണിച്ച കൊള്ളരുതായ്മകൾ തെളിവുകൾ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയാണ് കർഷക ദ്രോഹനടപടി തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനമായ സി പിയെ കടന്നാക്രമിക്കാൻ കേരളത്തിലെ 66 കർഷക സംഘടനകളുടെ 265 നേതാക്കൾ പങ്കെടുത്ത യോഗം തീരുമാനം എടുത്തത് .

പതിറ്റാണ്ടുകളായി കൃഷി ചെയ്ത് അന്നം വിളയിക്കുന്ന കർഷകനെ പരിസ്ഥി വിരുദ്ധർ എന്ന് മുദ്രകുത്തി കുടിയിറക്കുന്നതിൽ സി പി ഐ അധികാരത്തിലെത്തിയാൽ കൈകാര്യം ചെയ്യുന്ന വകുപ്പുകളായ
വനം റവന്യൂ കൃഷി സിവിൽ സപ്ലൈ . വകുപ്പുകൾ സംഘം ചേർന്ന് ദ്രോഹിക്കുന്നു . ഇടതു പക്ഷം അധികാരത്തിലെത്തിയാൽ ജനങ്ങളുമായി ഏറ്റവും അധിക ഇടപെഴകുന്ന വകുപ്പുകൾ സി പി ഐ ക്ക് നൽകുകയും അവർ അത് കർഷക ദ്രോഹത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇടതുപക്ഷ പാർട്ടികൾ കർഷകരുടെ പാർട്ടിയാണെന്നു സ്ഥാപിക്കാൻ സി പി ഐ യും സി പി ഐ എം ഇപ്പോഴും പറയുന്നത് . സംസ്ഥാനത്തു കൊണ്ട് വന്ന ഭൂപരിഷകരണ നിയമമാണ് . എന്നാൽ വി എസ് മന്ത്രിസഭയിൽ വനം വകുപ്പ് കയ്യാളിയ സി പി ഐ യുടെ വനം വകുപ്പ് മന്ത്രി ബിനോയി വിശ്വം ടാറ്റ കമ്പനിയിൽ നിന്നും മിച്ചഭൂമിയായി പിടിച്ചെടുത്തതും ഭൂരഹിത കർഷകർക്ക് വിതരണം ചെയതതുമായ ഭൂമി വനമായി പ്രഖ്യപിച്ചു വിജ്ഞാപനം ഇറക്കി. കർഷകരുടെ കൃഷി ഭൂമി പിടിച്ചെടുക്കാൻ ഇ എഫ് എൽ നിയമം കൊണ്ടുവന്നു . കർഷകർ തങ്ങളുടെ കൃഷിഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നത് നിരോധിച്ചു .
. കർഷകരെ ദ്രോഹിക്കാൻ കൃഷിമന്ത്രി പി പ്രസാദ് 10 കീലോമീറ്റർ ബാഫർസോൺ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ഗ്രീൻ ട്രൈബ്യുണലിനെ സമീപിക്കുകയുണ്ടായി .ജനകിയ പ്രക്ഷോപം ഉണ്ടായപ്പോൾ പ്രസാദ് മറ്റൊരാളെ കേസ് ഏൽപ്പിച്ചു തലയൂരിയെങ്കിലും സി പി എഐയുടെ കർഷക ദ്രോഹനിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല .

ഇടുക്കി ജില്ലയിലെ ജനങ്ങളെകുടിയിറക്കാൻ ഉദ്ദേശിച്ചുള്ള നിർമ്മാണ നിരോധനം അടക്കമുള്ള 40 ലധികം ഉത്തരവുകൾ പിണറായി ഗവർമെന്റ് ഇറക്കുകയുണ്ടായി . മലയോരമേഖലയിലെ റവന്യൂ അധിനതയിലുള്ള മുഴുവന് ഭൂമിയും വനമായി വിജ്ഞാപനം ചെയ്യാൻ പിണറായി ഗവര്മെന്റിൽ റവന്യൂ വകുപ്പ് കൈയാളുന്ന മന്ത്രി കെ രാജൻ ഒത്താശചെയ്യുകയാണ് . കേരളത്തിലെ റവന്യൂ ഉടമസ്ഥയിലുള്ള ഭൂമി മുഴുവൻ വനമായി വിജ്ഞാപനം ചെയ്യുന്നത് എന്തിനാണെന്ന് . സി പിയെ നേതൃത്തം മറുപടി പറയണമെന്നും
കർഷക ഉച്ചകോടി ആവശ്യപെടുന്നു . കേരളത്തിലെ മുഴുവൻ വികസന പ്രവർത്തങ്ങൾക്കും തടസ്സമാകുന്ന വന വിജ്ഞാപനങ്ങൾ സി പി ഐ ദേശിയ നേതൃത്തത്തിന്റെ കൂടി ഇടപെടലുകളോടെയാണ് സി പി ഐ മന്ത്രിമാർ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നാണ് കർഷക ഉച്ചകോടി തെളിവുകൾ നിരത്തിആരോപിക്കുന്നത് .

സി പി ഐ യുടെ പല ദേശിയ സംസ്ഥാന നേതാക്കൾക്കും വിദേശത്തുനിന്നും കാർബൺ ഫണ്ട് ലഭിക്കുന്ന എൻ ജി ഓ കളുമായി ബന്ധമുള്ളവരും അവരുടെ പങ്കാളികളുമാണ് .കേരളത്തിലെ മുഴുവൻ ജനങ്ങളെയും ദൂരന്തമുഖത്തെത്തിച്ച മുല്ലപെരിയാർ കരാർമുതൽപുതുക്കി നൽകൽ മുതൽ 1960 ലെ ഭൂപതിവ് നിയമത്തിലെ ഭേദഗതിയിലെ കള്ളത്തരങ്ങൾ വരെ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരത്തിയാണ് സി പി ഐ പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ ഒറ്റപ്പെടുത്താനും ഇവരുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കാനും കേരളത്തിലെ കർഷകരോട് കർഷക ഉച്ചകോടി ആവശ്യപ്പെട്ടിട്ടുള്ളത് . കേരളത്തിൽ ഒരു മണ്ഡലത്തിലും ഒറ്റക്ക് മത്സരിച്ചൽ കെട്ടിവച്ച പണംപോലും കിട്ടില്ലാത്ത സി പി ഐ . ഇത്തിൾകണ്ണിയെ പോലെ ഇടതുപക്ഷത്തെ പറ്റിച്ചേർന്നു അധികാരത്തിൽ കയറി കർഷകരെ ദ്രോഹിക്കുകയാണെന്നും കർഷകരെ ദ്രോഹിക്കുന്നവരെ ഈ തെരെഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്നു ഉച്ചകോടി ആവശ്യപ്പെട്ടു

വിദേശരാജ്യങ്ങളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതു പോലെ കേരളത്തിലും നിയന്ത്രണം ഉണ്ടാവണം, വനത്തിനു താങ്ങാവുന്ന വന്യജീവികളെ നിലനിർത്തിക്കൊണ്ട് മറ്റ് ഭക്ഷണയോഗ്യമായ മൃഗങ്ങളെ കൊന്നു ഭക്ഷിക്കാനുള്ള അനുവാദം ഉണ്ടാവണം.കൃഷിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊലപ്പെടുത്താൻ കർഷകർ തയ്യാറാകുമെന്നും “വനം വന്യ ജീവികൾക്കും നാട് നാട്ടുകാർക്കും എന്നതാണ് കർഷകരുടെ മുദ്രാവാക്യമെന്നും ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിട്ടതിന്റെ പേരിൽ വനം വകുപ്പ് കർഷകരെ വേട്ടയാടാൻ തുനിഞ്ഞാൽ സംഘടിതമായി അവരെ നേരിടണമെന്നും . വന്യജീവി ആക്രമണത്തിന് എം എ സി ടി മാതൃകയിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷക ഉച്ചകോടി ആവശ്യപ്പെട്ടു . ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന ഉപദ്രവകാരികളായ വന്യ മൃഗങ്ങളെ ഇപ്പോഴുള്ള വന നിയമം അനുസരിച്ച് കർഷകൻ വെടിവെച്ചു കൊല്ലും എന്ന് ഉച്ചകോടി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

കൃഷി, റവന്യൂ, സിവിൽ സപ്ലൈസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സിപിഐ മന്ത്രിമാർ കർഷകനെ നേരിട്ടു ബാധിക്കുന്ന ജനദ്രോഹ ഉത്തരവുകൾ പുറപ്പെടു വിച്ചിട്ടുള്ളതിനാൽ ഇവരെ തുറന്നുകാട്ടി തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുവാനും ഉച്ചകോടി തീരുമാനിച്ചു.

ദേശീയതലത്തിൽ കർഷക നേതൃത്വം എടുക്കുന്ന തീരുമാനത്തിനും ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരത്തോടും കർഷക കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.തെറ്റായ പരിസ്ഥിതി ബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനിർമ്മാണങ്ങൾ കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുകയും, കർഷക ആദിവാസി സമൂഹത്തിനു ദോഷം വരുത്തുകയുമാണ് ചെയ്യുന്നതെന്നു യോഗം വിലയിരുത്തി.കർഷക ദ്രോഹ നടപടികൾ എടുക്കുന്നതിൽ കോൺഗ്രസ്സ് സി പി ഐ എം പാർട്ടികളും ഒട്ടു പിന്നിലല്ലെങ്കിലും .കേരളത്തിലെ കർഷകരെ ഇത്രമാത്രം ദ്രോഹിച്ച പാർട്ടി വേറേയില്ലന്നും . സി പി ഐ യുടെ
കർഷക ദ്രോഹം ചെറുക്കൻ ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുകയല്ലാതെ രക്ഷയില്ലെന്നും . നിയമ സഭ , ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സി പി ഐ യെ കൂടുതൽ ശ്കതിയോടെ എതിർക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കര്‍ഷക സംഘടനകളിൽ നിന്നുള്ള 256 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു . കര്‍ഷക ഉച്ചകോടിയുടെ ചെയര്‍മാന്‍, ഡിജോ കാപ്പൻ.സമ്മേളനം ഉത്‌ഘാടനം ചെയ്തു.ഡൽഹി കാസർഷക സമര നേതാവ് കെ. വി ബിജു.മുഖ്യ പ്രഭാഷണം നടത്തി രാഷ്ട്രീയ കിസാന്‍ മഹാസംഘ് അഡ്വ. ബിനോയി തോമസ് .
അതിജീവന പോരാട്ട വേദിചെയർമാൻ ശ്രീ. റസാഖ് ചൂരവേലി.
അഡ്വ. ടി യു ബാബു, വയനാട് കര്‍ഷകകൂട്ടായ്മ
അഡ്വ. ജോണി. കെ. ജോർജ്ജ് . ഗഫൂര്‍ വെണ്ണിയോട്.
പട്ടിക വര്‍ഗ്ഗ ഏകോപനസമിതി പ്രസിഡണ്ട് എ. ഡി. ജോണ്‍സണ്‍.
ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാവ്പി . എം ബേബി.
പെരിങ്ങാട് പുഴ സംരക്ഷണ സമിതി നേതാവ് ഷൈജു തിരുനെല്ലൂര്‍.
അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍.
പീഡിത കർഷക അവകാശ സംരക്ഷണ സമിതി മാങ്കുളം പ്രസിഡണ്ട് ശ്രീ. മാത്യു ജോസ്.
ശ്രീ യഹ്യാ ഖാന്‍, ശ്രീ. പി. ആര്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍. ശ്രീ. സിറിയക് കുരുവിള, OIOP മുന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍. ശ്രീ. ഷൈജു തിരുനെല്ലൂര്‍, പെരിങ്ങാട് പുഴ സംരക്ഷണ സമിതി.ശ്രീ. റോജര്‍ സെബാസ്റ്റ്യന്‍ പ്രസിഡണ്ട് കർഷക വേദി.ശ്രീ. മുതലാന്തോട് മണി കര്‍ഷക സമാജം പാലക്കാട്.
ശ്രീ. ഡയസ് പുല്ലന്‍, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെൻറ്.
ശ്രീ. ജോഷി കൊമ്പന്‍, പെരിങ്ങാട് പുഴ സംരക്ഷണ സമിതി.
ശ്രീ. ഇ പി ഫിലിപ്പ് കുട്ടി, വയനാട് കർഷക കൂട്ടായ്മ.
പ്രൊ. ജോസുകുട്ടി ഒഴുകയിൽ മലനാട് കർഷക രക്ഷാ സമിതി.
ശ്രീ. ജോണ്‍ മാത്യു ചക്കിട്ടയില്‍ പത്തനംതിട്ട ജില്ല ജനകീയ കർഷകസമിതി.
ശ്രീ. ബോണി ജേക്കബ് വി. ഫാം കോഴിക്കോട്
ശ്രീ. സുജി മാസ്റ്റര്‍ സേവ് വെസ്റ്റേൺ ഗാഡ്‌സ് പീപ്പിള്‍ ഫൗണ്ടേഷൻ, ജിന്നറ്റ് മാത്യു സേവ് വെസ്റ്റേൺ ഗാഡ്‌സ് പീപ്പിള്‍ ഫൗണ്ടേഷൻ, ജോയ് കണ്ണഞ്ചിറ സേവ് വെസ്റ്റേൺ ഗാഡ്‌സ് പീപ്പിള്‍ ഫൗണ്ടേഷൻ, എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

You might also like

-