കോൺഗ്രസ് പ്രകടന പത്രികക്കെതിരെ  സംഘടനകൾ രംഗത്ത് പത്രിക കർഷക വിരുദ്ധം  

മലയോര ജില്ലകളിലെ മലയിടിച്ചില്‍ ഒഴിവാക്കാന്‍ ഒരു ഉന്നതതല സമിതി ഉണ്ടാക്കുമെന്ന നിര്‍ദ്ദേശത്തില്‍ പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മലയിടിച്ചില്‍ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന് നിര്‍ദ്ദേശം നിലവില്‍ മൂന്നാറിലും അടുത്ത നാളുകളില്‍ കുമളിയിലും വാഗമണ്ണിലും ഒക്കെ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണ നിരോധനങ്ങള്‍ക്കും കുടിയൊഴിപ്പിലുകള്‍ക്കും ഇടനല്‍കും.

0
https://youtu.be/F72dMVkUg0E?si=ou9gDRLaXfePHZW0
ആലപ്പുഴ എടത്വ | 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പുറത്തിറക്കിയ ”ന്യായപത്ര” എന്ന പ്രകടന പത്രിക കേരളത്തിലെ പശ്ചിമഘട്ടത്തിലെയും ഇടനാട് തീരപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്കെതിരെയുള്ള ”അന്യായ” പത്രമാണെന്നും 4.3.2010 ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രത്യേക താല്പര്യപ്രകാരം ആഗോള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി നിയമിതമായ ഗാഡ്ഗില്‍ കമ്മറ്റി പിന്നീട് രൂപീകരിച്ച കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശങ്ങളില്‍ പരിസ്ഥിതി വിരുദ്ധമെന്നും കര്‍ഷക വിരുദ്ധമെന്നും തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി കേരള സമൂഹം തള്ളിക്കളഞ്ഞ പശ്ചിമഘട്ട വിരുദ്ധ കര്‍ഷക വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ 2024 ലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വീണ്ടും കടന്നുകൂടിയതിനെപ്പറ്റി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടിയന്തിര വിശദീകരണം നല്‍കണമെന്നും പ്രകടന പത്രികയിലെ കര്‍ഷക വിരുദ്ധമായ നിര്‍ദ്ദേശങ്ങളൊക്കെ അടിയന്തിരമായി പരസ്യമായി പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അതിനായി കേരളത്തിലെ മുഴുവന്‍ പശ്ചിമഘട്ട പാര്‍ലമെന്റ് മണ്ഡലങ്ങളിലും കര്‍ഷക സംഘടനകള്‍ ശക്തമായി ആശയപ്രചരണം നടത്തുന്നതിനും എടത്വയില്‍ ചേര്‍ന്ന മൂന്നാമത്തെ കര്‍ഷക ഉച്ചകോടി ഐക്യകണ്‌ഠേന തീരുമാനിച്ചു.
ഗാഡ്ഗില്‍ കമ്മറ്റിയില്‍ നിര്‍ദ്ദേശിച്ച പശ്ചിമഘട്ട എക്കോളജി അതോറിട്ടിക്ക് സമാനമായി 2024 കോണ്‍ഗ്രസ് പ്രകടന പത്രികയുടെ 42-ാം പേജിലെ ഒന്നാമത്തെ നിര്‍ദ്ദേശമായ പരിസ്ഥിതി സംരക്ഷണ കാലാവസ്ഥ വ്യതിയാന അതോറിട്ടി ജനവിരുദ്ധവും മലയോര കര്‍ഷക വിരുദ്ധവുമാണ്. മലയോര ജില്ലകളിലെ മലയിടിച്ചില്‍ ഒഴിവാക്കാന്‍ ഒരു ഉന്നതതല സമിതി ഉണ്ടാക്കുമെന്ന നിര്‍ദ്ദേശത്തില്‍ പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മലയിടിച്ചില്‍ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന് നിര്‍ദ്ദേശം നിലവില്‍ മൂന്നാറിലും അടുത്ത നാളുകളില്‍ കുമളിയിലും വാഗമണ്ണിലും ഒക്കെ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണ നിരോധനങ്ങള്‍ക്കും കുടിയൊഴിപ്പിലുകള്‍ക്കും ഇടനല്‍കും. 27 ലക്ഷം ഭൂരഹിതര്‍ ഉള്ള കേരളത്തില്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ ആവശ്യത്തിന് ഭൂമിയില്ലാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളെ കോര്‍ത്തിണക്കി വനത്തിനും വനാവരണത്തിനും പുതിയ നിര്‍വചനങ്ങള്‍ നല്‍കി പരമാവധി റവന്യു ഭൂമി വനമാക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയും കര്‍ഷക വിരുദ്ധം തന്നെ. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ഭയാനകമായി ഉയരുന്ന സാഹചര്യത്തില്‍ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമായ വാഹകശേഷി പഠനം (ഇമൃൃ്യശിഴ ഇമുമരശ്യേ), നിയന്ത്രിത വേട്ടയാടല്‍ (ഇീിൃേീഹഹലറ ഔിശേിഴ) എന്നിവയെപ്പറ്റി ഒരക്ഷരംപോലും എഴുതാത്തത് കര്‍ഷക വിരുദ്ധം തന്നെ. പശ്ചിമഘട്ടത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുന്ന സാഹചര്യത്തിലും കോണ്‍ഗ്രസിന് ആകെയുള്ള 52 എം.പി.മാരില്‍ 15 പേരും (29%) കേരളത്തില്‍ നിന്നാണെന്ന സത്യംപോലും അംഗീകരിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ടാം സ്ഥാനക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ജനവിധി തേടുന്ന സാഹചര്യത്തില്‍ കേരള കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യണം. ആഗോള വിദേശ പരിസ്ഥിതി സംഘടനകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കലിന് പിന്നിലെന്നും താഴേ തട്ടിലിറങ്ങി കര്‍ഷകരടക്കമുള്ള സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ഒരു പ്രകടന പത്രിക ഉണ്ടാക്കാന്‍പോലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നത് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളും കര്‍ഷകരും സജീവമായി ചര്‍ച്ച ചെയ്യും. അതിനായുള്ള പരമാവധി വേദികള്‍ സംസ്ഥാനത്തൊട്ടാകെ തയ്യാറാക്കുന്നതിനും കര്‍ഷക ഉച്ചകോടി തീരുമാനിച്ചു.
കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 3-ാമത്തെ കര്‍ഷക ഉച്ചകോടി 13.04.2024 ന് എടത്വയില്‍ ”കഫേ 8” ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മുതല്‍ 2 പി.എം. വരെ നടന്നു. കേരളത്തിലെ 65 ല്‍പരം സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ ഉച്ചകോടിയാണ് എടത്വയില്‍ സംഘടിപ്പിച്ചത്. ആദ്യ കര്‍ഷക ഉച്ചകോടി 2024 മാര്‍ച്ച് 17 ന് തൃശ്ശൂരിലും രണ്ടാമത്തെ ഉച്ചകോടി 2024 ഏപ്രില്‍ 2 ന് മാനന്തവാടിയിലും നടന്നിരുന്നു. കടബാദ്ധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച കുട്ടനാട് കര്‍ഷക ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിച്ച് ”കുട്ടനാടിന്റെ വികസനം” എന്ന വിഷയത്തെ ആസ്പദമാക്കി അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് മാര്‍ട്ടിന്‍ തോമസായിരുന്നു. ”കടം വാങ്ങി സമ്പന്നരെ തീറ്റിപോറ്റുന്ന കര്‍ഷക സമൂഹം – 1968-2023 കാലഘട്ടത്തില്‍ കര്‍ഷകര്‍ക്കും സംഘടിത സമ്പന്ന തൊഴിലാളി പ്രഭുവിഭാഗത്തിനും ഇടയില്‍ അതിഭീകരമായി വളരുന്ന വരുമാന അന്തരം” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നേതാവ് ഡിജോ കാപ്പന്‍ ഉദ്ഘാടന പ്രസംഗം നടത്തി. 1968-2023 കാലഘട്ടത്തിലെ ശമ്പള വര്‍ദ്ധനവിനനുസൃതമായി കാര്‍ഷിക വിളകളുടെ വില കാലോചിതമായി പരിഷ്‌കരിച്ചാല്‍ ഒരു കിലോ നെല്ലിന് 2023 ല്‍ 459 രൂപയെങ്കിലും നിശ്ചയിക്കണം. 1968-2023 കാലഘട്ടത്തില്‍ കുറഞ്ഞ ശമ്പളം കൂടിയത് 328 ഇരട്ടിയായി എന്നാല്‍ 1968 ല്‍ ഒരു കിലോ നെല്ലിന്റെ വില 1.40 രൂപയായിരുന്നത് 328 ഇരട്ടികൂടി 459 രൂപയാകേണ്ടതായിരുന്നു. ”ഡല്‍ഹി കര്‍ഷക സമരവും ഇടതുപക്ഷ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും” എന്ന വിഷയത്തെ സംബന്ധിച്ച് ഡല്‍ഹി കര്‍ഷക സമര മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. കുട്ടനാടന്‍ കര്‍ഷക പ്രതിസന്ധിയെ സംബന്ധിച്ച് കുട്ടനാട് കര്‍ഷക സമിതി പ്രസിഡന്റ് ചാക്കപ്പന്‍ ആന്റണിയും കര്‍ഷകര്‍ എന്തുകൊണ്ട് സി.പി.ഐ.യെ എതിര്‍ക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ച് ഇടുക്കി അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലിയും കാര്‍ഷിക ഉല്‍പ്പന്ന താങ്ങുവില സംഭരണം, സംസ്‌കരണം, വിപണനം എന്ന വിഷയത്തെപ്പറ്റി സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ നേതാവ് സുജി മാസ്റ്ററും കുട്ടനാടന്‍ മത്സ്യകൃഷിയിലെ പ്രതിസന്ധികളെക്കുറിച്ച് ആലപ്പുഴ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം നേതാവ് ജസ്റ്റിന്‍ കൊല്ലംപറമ്പിലും കര്‍ഷക കടക്കെണി പരിഹാരങ്ങളെപ്പറ്റി പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയിലും കുട്ടനാട്ടിലെ താറാവുകൃഷിയുടെ ഭാവിയെ സംബന്ധിച്ച് ബെന്‍സി തുരുത്തിയില്‍, കുട്ടനാട്ടിലെ ടൂറിസം ഹൗസ്‌ബോട്ട് ഹോം സ്റ്റേകളെ സംബന്ധിച്ച് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി മാത്യു പാക്കനും പഠനറിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയില്‍, മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മാത്യു ജോസ് ആറ്റുപുറം, കുട്ടനാടന്‍ കര്‍ഷക സമിതി പ്രസിഡന്റ് ചാക്കപ്പന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടനാട് ഫാര്‍മേഴ്‌സ് ഫോറം നേതാവ് ശരണ്‍ദേവ് കൃതജ്ഞത അര്‍പ്പിച്ചു.
You might also like

-