തെളിവുകൾ അവശേഷിപ്പിക്കാത്ത എ.ടി.എം കവര്‍ച്ച; ഇരുട്ടിൽ തപ്പി പോലീസ്

ജില്ലകളിലായി നടന്ന എ.ടി. എം കവര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ചാലക്കുടിയില്‍ നിന്ന് ലഭിച്ച സിസി ടിവിയില്‍ കണ്ട ഏഴുപേര്‍ മോഷണ സംഘത്തില്‍പ്പെട്ടവരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു

0

തിരുവനന്തപുരം :സംസ്ഥാനത്തു .ടി.എം കവര്‍ച്ച നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെതേടി പോലീസ് ഇരുട്ടിൽ തപ്പുകയാണ് .പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. പല ജില്ലകളിലായി നടന്ന എ.ടി. എം കവര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ചാലക്കുടിയില്‍ നിന്ന് ലഭിച്ച സിസി ടിവിയില്‍ കണ്ട ഏഴുപേര്‍ മോഷണ സംഘത്തില്‍പ്പെട്ടവരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുമ്പനത്തെയും കൊരട്ടിയിലെയും കവര്‍ച്ചയില്‍ സാമ്യമുളളതിനാല്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഏകോപിപ്പിച്ചാണ് തുടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

നിലവില്‍ ഇരു ജില്ലകളിലെയും പൊലീസ് ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തുന്നുണ്ട്. എ.ടി.എംകളിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ മാത്രമാണ് നിലവില്‍ പൊലീസിന് മുന്നിലുള്ള ഏക തുമ്പ്. ഇതര സംസ്ഥാങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം

You might also like