ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും

പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും.

0

തിരുവനന്തപുരം | ഇ പി ജയരാജൻ പുതിയ എൽ ഡി എഫ് കൺവീനർ ആകും. എ വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറാകുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍ സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും.  എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമില്ല. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടേയും ചുമതലയിലേക്ക് എസ്.രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവന്നേക്കും. സിഐടിയു, ഡിവൈഎഫ്ഐ, എസ്.എഫ്.ഐ അടക്കമുള്ള വര്‍ഗബഹുജന സംഘടനകളുടെ ചുമതലക്കാരെക്കുറിച്ചും ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്.

You might also like