കാർ കത്തിച്ച സംഭവം ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ

വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുവിന്റെ മാനേജർ ശ്രീകുമാർ എന്നിവരാണ് രാവിലെ പൊലീസിന്റെ പിടിയിലായത്.

0

കൊല്ലം :ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഗോവയിൽ നിന്ന് ചാത്തന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ രണ്ട് പേർ ഇന്ന് രാവിലെ പിടിയിലായിരുന്നു.പിടിയിലായർ ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.സംഭവ ശേഷം ഇയാളും സംഘവും കടന്നു കളഞ്ഞ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ഷിജു വർഗീസിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുവിന്റെ മാനേജർ ശ്രീകുമാർ എന്നിവരാണ് രാവിലെ പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുള്ളതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷിജു വർഗീസിനെ വിശദമായി ചോദ്യം ചെയ്യും.വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്. വോട്ടെടുപ്പ് ദിവസം പുലർച്ചെയാണ് ഷിജു വർഗീസിന്റെ കാർ ആക്രമിച്ചത്. കരാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നാണ് ഷിജു വർഗീസിന്റെ പരാതിയിൽ പറയുന്നത്. സംഭവം നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.അതേസമയം സംഭവം ഷിജു വർഗ്ഗീസിന്റെ തന്നെ നാടകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണ നാടകത്തിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുന്നുണ്ട്. കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയാണ് ഷിജു വർഗീസ്