ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പി കൈയിലെടുത്ത് എറിയുകയായിരുന്നു

0

മൂന്നാർ : ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി [50] ആണ് മരിച്ചത് ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന, പളനിയെ ചവിട്ടിക്കൊല്ലുകയായിരുന്നു.

ബന്ധുവിന്റെ വീട്ടിൽ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പി കൈയിലെടുത്ത് എറിയുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. സമീപവാസികൾ 8.30 തോടെയാണ് വഴിയരികിൽ പളനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെയിട്ടുണ്ട്.