രാജ്യസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചു

55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്

0

ന്യൂഡല്‍ഹി: കോവിഡ്​ -19 പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചു. മാര്‍ച്ച്‌ 31 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം, ജൂണില്‍ നടക്കാനിരിക്കുന്ന അടുത്ത ഘട്ട രാജ്യസഭ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴക്കില്ലെന്ന് ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒഴിവ്​ വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കാനുള്ളത്​.

You might also like

-