നിലപാട് ആവർത്തിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ മതത്തിന്‍റെറെ പേരിൽ വോട്ട് തേടരുത് നീതികേട് തുറന്നുകാട്ടുമെന്ന് ബിജെപി

ശബരിമല ശാസ്താവിന്റെ പേരിൽ വോട്ടു തേടില്ലെന്നും എന്നാൽ ശബരിമലയിൽ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്നും യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെ സർക്കാർ വീഴ്‌ച പ്രചരണമാക്കുമെന്നു യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. ഇതിനെ സിപിഎം എതിർത്തു.

0

തിരുവനന്തപുരം:ശബരിമല പ്രചാരണ വിഷയമാക്കിയാൽ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.മതത്തിന്റെ പേരിൽ വോട്ടു തേടരുതെന്ന നിലപാട് സർവകക്ഷി യോഗത്തിൽ ആവർത്തിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ശബരിമല ശാസ്താവിന്റെ പേരിൽ വോട്ടു തേടില്ലെന്നും എന്നാൽ ശബരിമലയിൽ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്നും യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിലെ സർക്കാർ വീഴ്‌ച പ്രചരണമാക്കുമെന്നു യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. ഇതിനെ സിപിഎം എതിർത്തു.

യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണയും രാഷ്ട്രീയ പ്രതിനിധികളും തമ്മിൽ തർക്കം ഉണ്ടായി. യോഗവിളിച്ച സ്ഥലത്ത് മതിയായ സൌകര്യങ്ങളില്ലെന്നതിന്‍റെ പേരിലായിരുന്നു തർക്കം. ആദ്യം ബിജെപി പ്രതിനിധികളും പിന്നീട് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തിയ ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെയാണ് താൻ യോഗം വിളിച്ചതെന്നും ഇവിടെത്തന്നെ യോഗം നടക്കുമെന്നുമുള്ള നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്

പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

You might also like

-