135 കോടിയിലധികം ജനങ്ങൾ “വിധി എഴുത്ത് “ആർക്കൊപ്പം ? നാളെ അറിയാം

ത്തെ 135 കോടിയിലധികം ജനങ്ങൾ ആകാംഷയോടെ ഒരുമാസകാലത്തിലേറെയായി കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ബിജെപി സഖ്യം 25O നും മുന്നൂറിനും ഇടയിൽ സീറ്റുകൾ

0

ഡൽഹി : രാജ്യത്തെ 135 കോടിയിലധികം ജനങ്ങൾ ആകാംഷയോടെ ഒരുമാസകാലത്തിലേറെയായി കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ബിജെപി സഖ്യം 25O നും മുന്നൂറിനും ഇടയിൽ സീറ്റുകൾ നേടി  വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ്ചില എക്സിറ്റ്പോൾ സര്‍വേകളും പ്രവചിച്ചിട്ടുണ്ട് ചിലസർവ്വേകൾ .കോൺഗ്രസിനും പ്രിതിപക്ഷ പാർട്ടികളുടെ സംയുകത മുന്നണിക്കും വിജയം പ്രഖ്യപിച്ചിട്ടുണ്ട്
സര്‍വേ ഫലങ്ങൾ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഉണ്ടാകും.

വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാൽ 11 മണിക്കോ 12 മണിക്കോ ശേഷമേ വോട്ടെണ്ണൽ തുടങ്ങൂ. അങ്ങനെയെങ്കിൽ ഫലസൂചനകൾ ഉച്ചക്ക് ശേഷമേ പ്രതീക്ഷിക്കാവൂ. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങൾ നടന്നെന്ന ആരോപണവും പ്രതിപക്ഷം ഇപ്പോഴും ഉയര്‍ത്തുന്നു.

അതേസമയം, എക്സിറ്റ്പോൾ സര്‍വേകളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇന്നലെ എൻഡിഎ നേതാക്കൾക്ക് ബിജെപി അധ്യക്ഷൻ അമിത്ഷാ വിരുന്ന് നൽകി. 300ന് മുകളിൽ സീറ്റുകൾ പ്രവചിക്കുമ്പോഴും സഖ്യസാധ്യതകൾക്കായി നീക്കങ്ങളും ബിജെപി പരിശോധിക്കുന്നുണ്ട്. കേവല ഭൂരിപക്ഷം ആര്‍ക്കുമില്ലെങ്കിൽ ജഗൻമോഹൻ റെഡ്ഡി, ചന്ദ്രശേഖര്‍റാവു, എം.കെ.സ്റ്റാലിൻ, മമത ബാനര്‍ജി എന്നിവരാകും 2019ലെ കിംഗ് മേക്കര്‍മാരാവുക

You might also like

-