നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനിൽ പൊട്ടിത്തെറി എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ഗുരുതരമായ പരിക്കേറ്റവരെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

0

ചെന്നൈ: തമിഴ്‌നാട്ടിൽ പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷന്‍ (എന്‍എല്‍സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കടലൂരിലെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയെ തുടർന്ന് അഞ്ച് ഫയര്‍ എന്‍ജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവരെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കമ്പനിയുടെ മൂന്ന് യൂണിറ്റുകളുടെ പ്രവര്‍ത്തനം പൊട്ടിത്തെറി മൂലം തടസപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി.

പൊതുമേഖലയിലുള്ള നവരത്‌ന കമ്പനിയാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍നിന്ന് വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് 11 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് തമിഴ്‌നാട്ടിലും അപകടം ഉണ്ടായിരിക്കുന്നത്.

You might also like

-