സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകി മൊഴി പുറത്ത്

സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി

0

കൊച്ചി :മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകിയെന്ന് മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി.ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു സ്വപ്നക്ക് ഇ.ഡി നല്‍കിയ വാഗ്ദാനമെന്ന് സിപിഒയുടെ മൊഴിയില്‍ പറയുന്നു.

ആഗസ്ത് 13ന് രാത്രിയിലെ ചോദ്യംചെയ്യലിലാണ് സ്വപ്നക്ക് ഈ വാഗ്ദാനം നല്‍കിയത്. ഇ.ഡി ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും സ്വപ്നയെ പുലർച്ചെ നാല് മണി വരെ ചോദ്യം ചെയ്തെന്നും സിപിഒയുടെ മൊഴിയിലുണ്ട്. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് സിപിഒ മൊഴി നൽകിയത്.