ഇ ഡി അറസ്റ്റ് അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കെജ്‌രിവാളിനെതിരെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തിരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല

0

ഡൽഹി | മദ്യനയക്കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്‍റെ ഹർജിയിൽ വിധി പറയുക. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജാമ്യം ലഭിച്ചാൽ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊർജ്ജമാകും സമ്മാനിക്കുക.കൃത്യമായ അന്വേഷണമോ മതിയായ തെളിവോ ഇല്ലാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിന്റെ വാദം. മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്‌രിവാളിന്റെ അറിവോടെയെന്നാണ് ഇഡിയുടെ നിലപാട്.ഡല്‍ഹി മദ്യനയ അഴിമതിയിലെ പ്രധാന സൂത്രധാരനെന്നാരോപിച്ച് മാര്‍ച്ച് 2നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ട് രേഖപ്പെടുത്തും മുന്‍പുള്ള ഈ നടപടി കേന്ദ്ര ഏജന്‍സിയുടെ മാച്ച് ഫിക്‌സിംഗ് എന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിനെ ചോദ്യം ചെയ്യുന്നത്.

കെജ്‌രിവാളിനെതിരെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തിരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സാധാരണക്കാരന്‍ ജയിലില്‍ പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന്‍ നിയമമില്ലെന്നുമാണ് ഇഡിയുടെ വാദം. പണം കണ്ടെത്തിയില്ലെന്ന് കരുതി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നില്ലെന്ന് പറയാനാകില്ല. ഇതിന് ഹവാല ഇടപാട് നടന്നുവെന്ന മൊഴികള്‍ ധാരാളമാണെന്നും ഹര്‍ജിയെ എതിര്‍ത്ത് ഇഡി വാദിച്ചു. ജസ്റ്റിസ് സ്വര്‍ണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ ഉത്തരവിടുക.
ഏപ്രിൽ മൂന്നാം തിയതിയാണ് കെജ്രിവാളിന്‍റെ ഹർജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും ദില്ലി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യും മുന്‍പുള്ള 11 മൊഴികളില്‍ ഇല്ലാത്ത കെജ്‌രിവാളിന്റെ പേര് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം മൊഴിയായി ലഭിച്ചു. ദുര്‍ബലമായ ഈ മൊഴി അറസ്റ്റിന് മതിയായ കാരണമല്ല. മുഖ്യമന്ത്രിയുടെ പങ്ക് കണ്ടെത്താനാണ് അറസ്റ്റ് എന്ന ഇഡിയുടെ വിശദീകരണം നിയമപരമല്ലെന്നുമാണ് കെജ്‌രിവാളിന്റെ വാദം.

കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എ എ പി തീരുമാനം. കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലിക്കും ഉപവാസ സമരത്തിനും പിന്നാലെയാണ് ജയിൽ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്. വോട്ടിലൂടെ ബി ജെ പിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് നീക്കം.

വിഡിയോ സ്റ്റോറി

You might also like

-