മോദിഭരണം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍.അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി

ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് 6.8%. അവസാന പാദത്തില്‍ 5.8%. ഇതേ കാലയളവില്‍ ചൈനയുടേത് 6.4%. വളര്‍ച്ചാനിരക്കില്‍ ചൈനക്ക് പിറകിലായതോടെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയെന്ന പെരുമ ഇന്ത്യക്ക് നഷ്ടമായി.

0

ഡൽഹി :രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇതോടെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ നിലയിലെത്തിയതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.ഈ സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് 6.8%. അവസാന പാദത്തില്‍ 5.8%. ഇതേ കാലയളവില്‍ ചൈനയുടേത് 6.4%. വളര്‍ച്ചാനിരക്കില്‍ ചൈനക്ക് പിറകിലായതോടെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയെന്ന പെരുമ ഇന്ത്യക്ക് നഷ്ടമായി.കാര്‍ഷിക മേഖലയിലെയും ഉത്പാദന മേഖലയിലെയും തകര്‍ച്ചയാണ് ജി.ഡി.പിയെ ബാധിച്ചതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്ക് പറയുന്നത്.

തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച് കണക്ക് പുറത്തുവിട്ടത് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസാണ്. 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കിലെ വളര്‍ച്ച. കഴിഞ്ഞ നാലര പതിറ്റാണ്ടത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിരക്കാണിത്. നഗരങ്ങളില്‍ 7.8 ശതമാനവും ഗ്രാമങ്ങളില്‍ 5.3 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചില്‍ ഇതേ കണക്കുകള്‍ ചോര്‍ന്നെങ്കിലും സര്‍ക്കാരും നീതി ആയോഗും നിഷേധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേദിവസം സര്‍ക്കാര്‍ തന്നെ അതേ കണക്കുകള്‍ പുറത്തുവിട്ടു.

You might also like

-