ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍,ഇപ്പോൾ തന്നെ ബി ജെ പിയിൽ ചേർന്നതു പോലെയാണ്,ശ്രീധരന്‍

ഇപ്പോൾ തന്നെ ബി ജെ പിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി

0

കോഴിക്കോട്: ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി അധികാരത്തിൽ വരണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തന്നെ ബി ജെ പിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ. സുരേന്ദ്രൻ ഇങ്ങോട്ട് വന്ന് പാർട്ടിയിൽ ചേരണമെന്ന് ആവശ്യപ്പെട്ടതാണെന്നും ശ്രീധരൻ പറഞ്ഞു.