അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിനിന്നുമായി 145കിലോ കഞ്ചാവ് പിടികൂടി,ഇടുക്കി സ്വദേശികൾ പിടിയിൽ

ഇടുക്കി വെള്ളത്തൂവൽ സ്വദേശി ചന്ദു , തൊടുപുഴക്കാരായ നിസാർ, അൻസൽ എന്നിവരെ അറസ്റ്റ് ചെയ്തു.

0

മുവാറ്റുപുഴ :അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നായി വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടിക്കൂടി. പുലർച്ചെ നടത്തിയ പരിശോധനയിൽ ഇടുക്കിക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇതേ സംഘം സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ചു കിലോ കഞ്ചാവ് മൂവാറ്റുപുഴയിൽനിന്ന് കണ്ടെടുത്തു.
എറണാകുളം റൂറൽ എസ്.പിയുടെ പ്രത്യേക സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തി 110 കിലോ കഞ്ചാവ് പിടികൂടിയത്.

ഇടുക്കി വെള്ളത്തൂവൽ സ്വദേശി ചന്ദു , തൊടുപുഴക്കാരായ നിസാർ, അൻസൽ എന്നിവരെ അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടിന് ആലുവ നർക്കോടിക് സെൽ ഡിവൈഎസ്പി മധുബാബു, അങ്കമാലി സി.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന കാറുകൾ അങ്ങാടിക്കടവ് ജംക്ഷനിൽ തടഞ്ഞു. രണ്ട് കാറുകളിൽ 50 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ആദ്യ വാഹനത്തിൽ ചെറിയ അളവ് കഞ്ചാവേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ വാഹനം ലോറി വട്ടമിട്ട് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ആവോലിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു. കല്ലൂർക്കാട് പൊലീസ് എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

You might also like

-