രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞതു ദ്രൗപദി മുര്‍മു ചുമതയേറ്റു

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10.15നായിരുന്നു സത്യപ്രതിജഞ.ചീഫ് ജസ്റ്റീസ് എം വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞക്കു ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു

0

ഡൽഹി | ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10.15നായിരുന്നു സത്യപ്രതിജഞ.ചീഫ് ജസ്റ്റീസ് എം വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞക്കു ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു

“രാജ്യ മേൽപിച്ച വിശ്വാസമാണ് തൻ്റെ ശക്തി. തനിക്ക് തന്ന അവസരത്തിന് നന്ദി.ദളിതുകൾക്കും സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര.പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തൻ്റേത്.ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇവിടെ എത്തി നിൽക്കുന്നു.വനിതാ ശാക്തീകരണമാകും ലക്ഷ്യം.ദളിത് ഉന്നമനത്തിനായും പ്രവര്‍ത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും.സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്ഥാനലബ്ധിയെ ഭാഗ്യമായി കാണുന്നു.കൊവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി.യുവാക്കളാണ് രാജ്യത്തിൻ്റെ ശക്തി.യുവജനക്ഷേമവും ഏറെ പ്രാധാന്യമുള്ളതാണ്.ജനാധിപത്യത്തിൻ്റെ ശക്തി ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകു “ മെന്നും ദ്രൗപദി മുര്‍മു പറഞ്ഞു

ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കരുത്താകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ അഭിമാന നിമിഷമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു

You might also like

-