“ചെന്നിതയുടെ ജാഥയിൽ പോകരുത് ഇടതു മുന്നണിയുമായി മാത്രം സഹകരണം മതി” ,എൻ സി പി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയിൽ പങ്കെടുക്കുന്നതിനും സംസ്ഥാനത്ത് യു.ഡി.എഫുമായി സഹകരിക്കുന്നതിനും അടക്കമാണ് എൻ.സി.പി നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിവരമുണ്ട് .

0

ഡൽഹി :മാണി സി കാപ്പനെതിരെ നടപടി കർശനമാക്കി ദേശിയ നേതൃത്തം ദേശീയ നേതൃത്വത്തിന്റെ അനുവാദം ഇല്ലാതെ സംസ്ഥാനത്ത് ഇടത് മുന്നണി അല്ലാതെ മറ്റൊരു മുന്നണിയുമായി സഹകരണം പാടില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം കാപ്പൻ മുന്നറിയിപ്പ് നൽകി . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയിൽ പങ്കെടുക്കുന്നതിനും സംസ്ഥാനത്ത് യു.ഡി.എഫുമായി സഹകരിക്കുന്നതിനും അടക്കമാണ് എൻ.സി.പി നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിവരമുണ്ട് .നിർദേശം ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മാണി. സി. കാപ്പൻ യു.ഡി.എഫുമായി സഹകരിക്കാൻ നിശ്ചയിച്ച സാഹചര്യത്തിലാണ് നിർദേശം. ശരദ് പവാറിന്റെ നിർദേശം പ്രഫുൽ പട്ടേൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അതേസമയം യു.ഡി.എഫിൽ ചേരാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി.